Crea Insights

പഞ്ചേന്ദ്രിയങ്ങളിലൂടെ എങ്ങനെ ഉപഭോക്താവിൻ്റെ മനസ്സിൽ കയറിപ്പറ്റാം?

Sensory Marketing 5 Senses

പഞ്ചേന്ദ്രിയങ്ങളെ സ്വാധീനിച്ച് കൊണ്ട് ഉപഭോക്താക്കളിൽ ഒരു ഉത്പന്നമോ സേവനമോ വാങ്ങുവാനുള്ള പ്രചോദനം സൃഷ്ടിക്കുന്നതിനെയാണ് Sensory Marketing എന്ന് പറയുന്നത്. കാഴ്ച്ച, ശ്രവണം, ഗന്ധം, സ്പർശം, രുചി എന്നീ അഞ്ച് ഇന്ദ്രിയങ്ങളിൽ ഏതെങ്കിലും ഒന്നിനെ ചോദിപ്പിക്കാൻ കഴിഞ്ഞാൽ പോലും നിങ്ങളുടെ ഉല്പന്നത്തിൻ്റെ വില്പന നടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ സ്ഥാപനം ഒരു സൂപ്പർ മാർക്കറ്റോ, കാർ ഡീലർഷിപ്പോ, വിമാനക്കമ്പനിയോ എന്തുമാകട്ടെ മേൽപറഞ്ഞ അഞ്ച് ഇന്ദ്രിയങ്ങളുടെ സ്വാധീനശക്തിയെ ശരിയായ വിധം പ്രയോജനപ്പെടുത്തിയാൽ നിങ്ങളുടെ സെയിൽ വർദ്ധിക്കുമെന്ന കാര്യത്തിൽ യാതൊരു […]

പഞ്ചേന്ദ്രിയങ്ങളിലൂടെ എങ്ങനെ ഉപഭോക്താവിൻ്റെ മനസ്സിൽ കയറിപ്പറ്റാം? Read More »

4 വർഷം കൊണ്ട് എങ്ങനെ 100% വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാം?

How to start a business in 4 years

ഒരു ബിസിനസ്സ് തുടങ്ങുക എന്ന് പറയുന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ അത് വിജയിപ്പിച്ചെടുക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രയാസകരവുമാണ്. ശക്തമായ ഒരു അടിത്തറ ഊട്ടിയുറപ്പിക്കാതെ പെട്ടെന്ന് ഒരാവേശത്തിന് മുകളിൽ കെട്ടിയുയർത്തുന്ന സംരംഭങ്ങളാണ് പലപ്പോഴും വിപണിയിൽ മൂക്ക് കുത്തി വീഴുന്നത്. നാല് വർഷം കൊണ്ട് നൂറ് ശതമാനം വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് എങ്ങനെ കെട്ടിപ്പടുക്കാം എന്ന് നമുക്ക് പരിശോധിക്കാം. 1. ഒന്നാം വർഷം സംരംഭകത്വമാണ് നിങ്ങളുടെ വഴി എന്നുറപ്പിച്ച് കഴിഞ്ഞാൽ പിന്നെ ആദ്യം

4 വർഷം കൊണ്ട് എങ്ങനെ 100% വിജയസാധ്യതയുള്ള ഒരു ബിസിനസ്സ് കെട്ടിപ്പടുക്കാം? Read More »

യുവ സംരംഭകർക്കായി വാറൻ ബുഫേറ്റ് (Warren Buffett) നൽകുന്ന 10 പാഠങ്ങൾ

Warren Buffet's Tips for Young Entrepreneurs

1. Find your passion നിങ്ങളുടെ പാഷൻ എന്താണെന്ന് കണ്ടെത്തുക. നിങ്ങൾ ആസ്വദിച്ചു ചെയ്യുന്ന, എത്ര ചെയ്താലും മതിവരാത്തതെന്താണോ അതാണ് നിങ്ങളുടെ പാഷൻ. എന്നിട്ട് അതിനെ ഒരു ബിസിനസ്സ് ആക്കി മാറ്റുക. നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നതും, മറ്റുള്ളവരാൽ കഴിയാത്തതും, എന്നാൽ അവർക്ക് ആവശ്യമുള്ളതുമായ ഒരു കാര്യം കണ്ടെത്തി അതിൽ നിന്നൊരു ബിസിനസ്സ് കെട്ടിപ്പടുക്കുക. 2. Hire Well നിങ്ങളുടെ അതേ പാഷനുള്ള ആളുകളെ കണ്ടെത്തി ജോലിക്ക് വെക്കുക. ഇത് നിങ്ങളുടെ ഉദ്യമം കൂടുതൽ എളുപ്പമാക്കും.

യുവ സംരംഭകർക്കായി വാറൻ ബുഫേറ്റ് (Warren Buffett) നൽകുന്ന 10 പാഠങ്ങൾ Read More »

നോട്ടീസ് പീരിയഡ് (Notice Period) എന്നത് ഒരു നല്ല പ്രവണതയാണോ?

Is Notice Period a good practice?

പൊതുവെ സംരംഭകർക്കെല്ലാം ഒരു ശീലമുണ്ട്. ഒരു ജീവനക്കാരൻ രാജിക്കത്ത് സമർപ്പിച്ചാൽ അയാളെ നോട്ടീസ് പീരിയഡ് തീരുന്നത് വരെ നിർബന്ധപൂർവ്വം പിടിച്ചു നിർത്തും. അയാൾക്ക് താല്പര്യമില്ലെങ്കിലും അയാളെ ഭീഷണിപ്പെടുത്തി പിടിച്ചു നിർത്താൻ ശ്രമിക്കും. ജോബ് ഓഫർ ലെറ്ററിൽ പോലും കുറഞ്ഞത് 30 ദിവസത്തെ നോട്ടീസ് പീരിയഡിൻ്റെ കാര്യം പരാമർശിച്ചിട്ടുണ്ടായിരിക്കും. അതിൻ്റെ പേരിലായിരിക്കും ഈ വടംവലി. ഇതൊരു നല്ല പ്രവണതയാണോ? അല്ല എന്നതാണ് സത്യം. ഒരാൾ തൻ്റെ ജോലിയിൽ ആത്മാർത്ഥത കാണിക്കുന്നില്ല എന്ന മനസ്സിലാക്കിയാൽ, അയാൾ പുറത്ത് വേറെ ജോലിക്ക്

നോട്ടീസ് പീരിയഡ് (Notice Period) എന്നത് ഒരു നല്ല പ്രവണതയാണോ? Read More »

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work from Home) ജീവനക്കാരെ എങ്ങനെ നിയന്ത്രിക്കാം?

Work from Home (WFH) Employee Motivation

ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പല സ്ഥാപനങ്ങളിലെയും ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിങ്ങളുടെ ജീവനക്കാരെ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് നിയന്ത്രിക്കുക എന്നത് വളരെ ശ്രമകരമാണ്. ഈ പ്രതിസന്ധിയെ മറികടക്കാൻ ഇതാ 5 മാർഗ്ഗങ്ങൾ. 1. Have a daily Check-In & Check-Out System ദിവസവും രാവിലെ ജോലി തുടങ്ങുമ്പോഴും വൈകീട്ട് ജോലി അവസാനിപ്പിക്കുമ്പോഴും ജീവനക്കാർ നിങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്ന ഒരു ചെക്ക്-ഇൻ / ചെക്ക് ഔട്ട് സിസ്റ്റം കൊണ്ടുവരിക. ദിവസവും രാവിലെ

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work from Home) ജീവനക്കാരെ എങ്ങനെ നിയന്ത്രിക്കാം? Read More »

ആളുകളുടെ അനുകരണശീലത്തെ എങ്ങനെ ബിസിനസ്സാക്കി മാറ്റാം?

Imitation and Consumer Behaviour

മനുഷ്യർ പൊതുവെ അനുകരണശീലമുള്ളവരാണ്. വേഷത്തിലും ഭാവത്തിലും സംസാരത്തിലും എന്തിന്, ഉപയോഗിക്കുന്ന വസ്തുക്കളിൽ പോലും മറ്റുള്ളവരെ അനുകരിക്കാനുള്ള ത്വരയുള്ളവരാണ് നമ്മൾ. പൊതുവെ മൂന്ന് തരം ആളുകളെയാണ് നമ്മൾ കൂടുതലായി അനുകരിക്കാറുള്ളത്. 1. The Closest ആളുകൾക്ക് പൊതുവെ അവരുമായി വളരെയധികം അടുപ്പമുള്ള ആളുകളെ അനുകരിക്കാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ അനുകരിക്കുന്നതും, ആളുകൾ അവരുടെ സുഹൃത്തുക്കളെ അനുകരിക്കുന്നതും ഇതിൻ്റെ ഭാഗമാണ്. മകൻ അച്ഛൻ വലിച്ചിരുന്ന അതേ ബ്രാൻഡ് സിഗരറ്റ് തന്നെ ഉപയോഗിക്കുന്നതും, മകൾ അമ്മ ഉപയോഗിച്ച

ആളുകളുടെ അനുകരണശീലത്തെ എങ്ങനെ ബിസിനസ്സാക്കി മാറ്റാം? Read More »

‘ഡിറ്ററോട്ട് ഇഫക്ട് (Diderot Effect)’ എന്ന് കേട്ടിട്ടുണ്ടോ?

Diderot Effect Dennis Diderot

ഫ്രഞ്ച് തത്വചിന്തകനായ ഡെന്നിസ് ഡിറ്ററോട്ട് (Dennis Diderot) തൻ്റെ ആയുസ്സിൻ്റെ ഒരു വലിയ ഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ് കഴിച്ചുകൂട്ടിയത്. എൻസൈക്ലോപീഡിയ എന്ന ബൃഹദ് ഗ്രന്ഥപരമ്പരയുടെ ഉപജ്ഞാതാക്കളിലൊരാളായിരുന്നിട്ട് പോലും അതിൽ നിന്ന് കാര്യമായൊന്നും സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മകളുടെ വിവാഹച്ചടങ്ങുകൾക്ക് പോലും പണം കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയായിരുന്നു ആ പാവം മനുഷ്യൻ. എന്നാൽ, 1765 ലെ ആ പുതിയ പ്രഭാതം അദ്ദേഹത്തിൻ്റെ ജീവിതത്തെയാകെ കീഴ്മേൽ മറിച്ചു. നല്ലൊരു പുസ്തകപ്രേമിയും ഡിറ്ററോട്ട് തയാറാക്കിയ എൻസൈക്ലോപീഡിയയുടെ കടുത്ത ആരാധികയുമായിരുന്ന

‘ഡിറ്ററോട്ട് ഇഫക്ട് (Diderot Effect)’ എന്ന് കേട്ടിട്ടുണ്ടോ? Read More »

Work from Home – എങ്ങനെ പ്രൊഡക്ടിവിറ്റി കൂട്ടാം?

How to make Work from Home more productive?

ഇപ്പോൾ വർക്ക് ഫ്രം ഹോം ഒരു ട്രെന്ഡായിക്കൊണ്ടിരിക്കുകയാണല്ലോ? വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പലപ്പോഴും ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വഴുതിപ്പോകാനും ജോലിയിലുള്ള താല്പര്യം കുറയാനും സാധ്യതയുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പ്രൊഡക്ടിവിറ്റി കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. 1. Establish a morning routine ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് കരുതി രാവിലെ മടി പിടിച്ച് കിടന്നുറങ്ങരുത്. കഴിവതും നേരത്തെ ഉണരുക. ജീവിതത്തിന് ഒരു ക്രമം ഉണ്ടാക്കുകയും അത് വിടാതെ പിന്തുടരുകയും ചെയ്യുക. പ്രാർത്ഥന, വ്യായാമം, നടത്തം പോലുള്ള പതിവ് പ്രഭാത ശീലങ്ങൾക്കൊന്നും മാറ്റം വരാതെ

Work from Home – എങ്ങനെ പ്രൊഡക്ടിവിറ്റി കൂട്ടാം? Read More »

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ തടയാൻ സാധിക്കും?

How to reduce high employee turnover in your company?

നിങ്ങളുടെ സ്ഥാപനത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് (Employee Turnover) വളരെ കൂടുതലാണോ? ജോലിക്ക് ചേർന്ന് അധികം താമസിയാതെ അവരിൽ പലരും രാജി വെച്ച് പുറത്ത് പോകുന്നുണ്ടോ? എങ്കിൽ കുഴപ്പം അവരുടേതല്ല, നിങ്ങളുടേതാണ്. ഇനി പറയുന്ന കാര്യങ്ങൾ ചെയ്‌താൽ ഈ കൊഴിഞ്ഞു പോക്കിന് വലിയ ഒരളവോളം കടിഞ്ഞാണിടാൻ സാധിക്കും. 1. Pay them well ഓരോ ജീവനക്കാരനും അവർ നിങ്ങളുടെ കമ്പനിയുടെ വളർച്ചയിൽ വഹിക്കുന്ന പങ്കിനനുസരിച്ചും അവർ എടുക്കുന്ന എഫർട്ടിനനുസരിച്ചുമുള്ള മാന്യമായ ശമ്പളം നൽകുക. ശമ്പളത്തിൻ്റെ കാര്യത്തിൽ അനാവശ്യമായ

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ തടയാൻ സാധിക്കും? Read More »

Wrigleys Chewing Gum – സോപ്പ് കമ്പനിയിൽ നിന്നൊരു ലോകോത്തര ബ്രാൻഡ് രൂപം കൊണ്ട കഥ

Wrigley's Chewing Gum William Wrigley Jr

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കം തൊട്ടേ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ച്യൂയിങ്ങ് ഗം പ്രചാരത്തിലുണ്ടായിരുന്നു. അന്ന് പക്ഷെ വെറുതെ മുഖവ്യായാമത്തിന് മാത്രമുപകരിക്കുന്ന, പ്രത്യേകിച്ച് രുചിക്കൂട്ടുകളൊന്നും ചേർക്കാത്ത ബ്ലാൻഡ് റെസിൻസ് കൊണ്ടുണ്ടാക്കിയ ച്യുയിങ്ങ് ഗമ്മുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ ലോകത്താദ്യമായി ചിക്ലെ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത രുചികളിലുള്ള ച്യൂയിങ്ങ് ഗം അവതരിപ്പിച്ചത് Wrigley Company ആണ്. സ്പിയർമൈൻറ്, ജ്യൂസിഫ്രൂട്ട് തുടങ്ങിയ ഫ്‌ളേവറുകളിലൂടെ ച്യൂയിങ്ങ് ഗം വിപണിയിൽ ഒരു വൻ വിപ്ലവത്തിന് പാതയൊരുക്കിയ William Wrigley Jr. ൻ്റെ കഥയാണ് ഇനി പറയാൻ പോകുന്നത്. ആഭ്യന്തരയുദ്ധം

Wrigleys Chewing Gum – സോപ്പ് കമ്പനിയിൽ നിന്നൊരു ലോകോത്തര ബ്രാൻഡ് രൂപം കൊണ്ട കഥ Read More »