Blog

6 questions an entrepreneur should ask himself

ഒരോ ഉൽപാദകനും സ്വയം ചോദിക്കേണ്ട 6 ചോദ്യങ്ങൾ

1970 കളിൽ അമേരിക്കയിലെ മോട്ടോറോള കമ്പനി Total Quality Management (TQM) എന്ന ആശയം ആദ്യമായി ലോകത്തിന്‌ മുന്നിൽ അവതരിപ്പിച്ചു. ഇതിലൂടെ അവർക്ക്‌ അമേരിക്കയിൽ ഗുണമേന്മയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന മാൽക്കം ബാൽറിഡ്ജ്‌ (Malcolm Balridge) പുരസ്കാരം നേടാനായി എന്ന് മാത്രമല്ല, ഇത്തരമൊരു മികച്ച ആശയം മറ്റു കമ്പനികൾക്കിടയിൽ പ്രചരിപ്പിക്കാനും സാധിച്ചു. TQM ഉപയോഗിച്ച്‌ മോട്ടോറോള ...
Innovation from Nissan

ഇന്നൊവേഷൻ : ഒരു നിസാൻ മാതൃക

ഒരു നല്ല ബിസിനസ്സുകാരനും മോശം ബിസിനസ്സുകാരനും തമ്മിലുള്ള സുപ്രധാനമായ വ്യത്യാസം എന്താണെന്നറിയാമോ? ഒരു മോശം ബിസിനസ്സുകാരൻ തനിക്ക്‌ നിർമ്മിക്കാൻ ഏറ്റവും സൗകര്യമുള്ള ഒരു ഉൽപന്നം നിർമ്മിച്ച്‌ അത്‌ വിപണിയിലിറക്കും. അതുകൊണ്ട്‌ ആർക്കെങ്കിലും എന്തെങ്കിലും പ്രയോജനമുണ്ടോ, ഉപഭോക്താക്കളുടെ ഏതെങ്കിലും ഒരു കാതലായ പ്രശ്നത്തിന്‌ അത്‌ പരിഹാരം കാണുന്നുണ്ടോ, അത്‌ അയാളെ തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നീ വിഷയങ്ങളിലൊന്നും അയാൾ വലിയ ...
Importance of Business Networking

നെറ്റ് വർക്കിംഗിലൂടെ എങ്ങനെ ബിസിനസ് ബന്ധങ്ങൾ കെട്ടിപ്പടുക്കാം

Networking എന്നത് വ്യക്തികൾ തമ്മിലുള്ള പരിചയശൃംഖലയിലൂടെയുള്ള വളർച്ചയാണ്. അത് നിങ്ങളുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുകയും, നിങ്ങളുടെ വളർച്ചയുടെ വേഗം കൂട്ടുകയും ചെയ്യും. നിങ്ങളുടെ വിജയത്തിൻ്റെ ഉത്ഭവസ്ഥാനം നിങ്ങൾ തന്നെയാണെങ്കിലും അതിൻ്റെ വളർച്ച മറ്റു വ്യക്തികളുമായുള്ള നിങ്ങളുടെ സമ്പർക്കങ്ങളിലൂടെയും സഹവർത്തിത്വത്തിലൂടെയുമാണ് സംഭവിക്കുന്നത്. ബിസിനെസ്സിൽ നെറ്റ് വർക്കിംഗ് കൊണ്ടുള്ള ഗുണങ്ങൾ 1. പുതിയ ലീഡുകളും അത് വഴി ...
How to deal with difficult customers?

പരാതിക്കാരായ ഉപഭോക്താക്കളെ എങ്ങനെ കൈകാര്യം ചെയ്യാം?

പരാതിക്കാരില്ലാത്ത ബിസിനസ്സ്‌ ഒന്നും തന്നെ ഈ ഭൂമിമലയാളത്തിലില്ല. നമ്മൾ എത്ര കരുതലോടെ കാര്യങ്ങൾ കൈകാര്യം ചെയ്താലും എത്ര മികച്ച ഉൽപന്നങ്ങൾ/സേവനങ്ങൾ നൽകിയാലും അസംതൃപ്തരായ കുറച്ചു ഉപഭോക്താക്കളെങ്കിലും ഇല്ലാതിരിക്കില്ല. പരാതിക്കാരെ കൈകാര്യം ചെയ്യുക എന്നതൊരു കലയാണ്‌. പരാതിക്കാരിൽ പല തരക്കാരുണ്ട്‌. അതു കൊണ്ട്‌ തന്നെ ഇവരെ കൈകാര്യം ചെയ്യാനും വ്യത്യസ്ഥ രീതികളുണ്ട്‌. പരാതിക്കാരെ നമുക്ക്‌ പൊതുവിൽ 5 ...
How to write a Business Proposal?

ബിസിനസ്സ്‌ പ്രൊപോസൽ തയ്യാറാക്കേണ്ടതെങ്ങനെ?

ലോൺ ലഭിക്കുന്നതിനോ നിക്ഷേപകരെ ആകർഷിക്കുന്നതിനോ വേണ്ടി നിങ്ങളുടെ ബിസിനസ്സിനെയും അതിൻ്റെ സാധ്യതകളെയും പരിചയപ്പെടുത്തുന്ന ഒരു ബിസിനസ്സ്‌ പ്രൊപ്പോസൽ തയ്യാറാക്കേണ്ടത്‌ എങ്ങനെ എന്ന് നോക്കാം. ഒരു ബിസിനസ് പ്രൊപ്പോസലിൽ താഴെ പറയുന്ന ഘടകങ്ങൾ ഇനി പറയാൻ പോകുന്ന അതേ ക്രമത്തിൽ ഉണ്ടായിരിക്കേണ്ടതാണ്‌. 1. Executive Summary നിങ്ങളുടെ കമ്പനിയെയും നിങ്ങളുടെ ഉൽപന്നങ്ങളെയും/സേവനങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ഒന്നോ രണ്ടോ പുറത്തിൽ ...
20-70-30 system by jack welch

ഏത്‌ തരം ജീവനക്കാരാണ്‌ ഒരു സ്ഥാപനത്തിന്‌ മുതൽകൂട്ടാകുന്നത്‌?

ഏതൊരു സ്ഥാപനത്തിൻ്റെയും ഏറ്റവും വലിയ മൂലധനം അവിടുത്തെ മാനവവിഭവശേഷി തന്നെയാണ്‌. സ്ഥാപനത്തിനോട്‌ കൂറും പ്രതിബദ്ധതയുമുള്ള ജീവനക്കാരില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല. തൊഴിൽദാതാവിനോട്‌ നന്ദിയും ചെയ്യുന്ന ജോലിയിൽ ആത്മസമർപ്പണവുമുള്ള ഒരു ജീവനക്കാരൻ ആ സ്ഥാപനത്തിൻ്റെ ഏറ്റവും വിലപിടിപ്പുള്ള അസറ്റ്‌ (Asset) ആണ്‌. എന്നാൽ അതില്ലാത്ത ഒരു ജീവനക്കാരനാകട്ടേ, ആ സ്ഥാപനത്തിന്‌ വലിയൊരു ബാധ്യത (Liability)യുമാണ്‌. ഏത്‌ തരം ...
advantages of paying taxes for business people

ബിസിനസ്സുകാർക്ക്‌ കൃത്യമായി നികുതി അടക്കുന്നത്‌ കൊണ്ടുള്ള ഗുണങ്ങൾ

ഒരു രാജ്യത്തെ നിശ്ചിതവരുമാന രേഖക്ക്‌ മുകളിലുള്ള എല്ലാ പൗരന്മാരും നികുതി അടക്കണം. അതിലും ബിസിനസ്സുകാർ തങ്ങളടക്കേണ്ട നികുതികളെല്ലാം കൃത്യമായി അടക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌. ബിസിനസ്സുകാർക്ക്‌ കൃത്യമായി നികുതി അടക്കുന്നത്‌ കൊണ്ട്‌ ധാരാളം ഗുണങ്ങൾ ഉണ്ട്‌. അവ എന്തെല്ലാമാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. 1. Easy availability of Loans & Credits ബിസിനസ്സ്‌ വിപുലീകരണത്തിനോ ബിസിനസ്സ്‌ ആവശ്യങ്ങൾക്കുള്ള ...
importance of collaboration in business

ബിസിനസ്സിൽ വേണ്ടത്‌ Competition അല്ല, Collaboration ആണ്‌

പല പല ബിസിനസ്സുകൾ ചെയ്ത്‌ പരാജയപ്പെട്ട ഒരാൾ ഒടുവിൽ ഇനി എന്ത്‌ ചെയ്യണം എന്ന് പിടികിട്ടാതെ ആ നാട്ടിലേക്ക്‌ പുതുതായി എത്തിച്ചേർന്ന ഒരു യോഗിയെ ചെന്ന് കണ്ട്‌ ഉപദേശം ചോദിച്ചു. "നീ ബിസിനസ്സ്‌ ചെയ്യാൻ തീരുമാനിച്ചതിൽ ഒരു തെറ്റുമില്ല. പക്ഷെ എന്ത്‌ ബിസിനസ്സ്‌ ചെയ്യണം എന്ന് തീരുമാനിച്ചതിലാണ്‌ തെറ്റ്‌. ജനങ്ങൾക്ക്‌ ദൈനംദിനാവശ്യങ്ങൾക്ക്‌ വേണ്ട സാധനങ്ങൾ എന്തൊക്കെയാണോ, ...
importance of research in business

ബിസിനസ്സിൽ റിസേർച്ചിന്‌ എന്താണ്‌ പ്രസക്തി?

വർഷങ്ങൾക്ക്‌ മുമ്പാണ്‌ ഈ സംഭവം. ലോകപ്രശസ്തമായ പ്രോക്ടർ ആൻഡ്‌ ഗാംബിൾ (P&G) കമ്പനിയുടെ ലാബിൽ ഒരു പരീക്ഷണം നടക്കുകയാണ്‌. നല്ല രീതിയിൽ വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന അവരുടെ 'ടൈഡ്‌ ' (Tide) എന്ന വാഷിംഗ്‌ പൗഡർ ഇപ്പോൾ കുറേശ്ശേ അടിപതറിക്കൊണ്ടിരിക്കുകയാണ്‌. മറ്റു വൻകിട ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരം തന്നെയാണ്‌ കാരണം. ടൈഡിനേക്കാൾ കൂടുതൽ വെണ്മയും വൃത്തിയും തങ്ങളുടെ ...
importance of brand logo for business success

ബ്രാൻഡ്‌ ലോഗോ എന്ന കീർത്തിമുദ്ര

ഒരു കമ്പനിയുടെ ഏറ്റവും വലിയ അടയാളവാക്യമാണ്‌ അതിൻ്റെ ബ്രാൻഡ്‌ ലോഗോ. മാത്രമല്ല ഉപഭോക്താക്കൾക്കിടയിൽ ആ ബ്രാൻഡിനുള്ള അഭിമാനത്തിൻ്റെയും അംഗീകാരത്തിൻ്റെയും മുദ്ര കൂടിയാണ്‌ ലോഗോ. ഒരു നല്ല ഉൽപന്നത്തിൻ്റെ ലോഗോ അത്‌ നിർമ്മിക്കുന്ന കമ്പനിയുടെ മാത്രമല്ല, അത്‌ ഉപയോഗിക്കുന്ന ഉപഭോക്താവിൻ്റെയും അഭിമാന ചിഹ്നമാണ്‌. അതിനെല്ലാമപ്പുറം അതൊരു സ്ഥാപനത്തിൻ്റെ വാണിജ്യവിജയത്തിൻ്റെ കൊടിയടയാളം കൂടിയാണ്‌. വളരെ കാലങ്ങൾക്ക്‌ മുമ്പ്‌ തന്നെ ...
rollin king herb kelleher southwest airlines

ഒരോ ബിസിനസ്സിനും ഒരു ലക്ഷ്യം വേണം

അമേരിക്കയിലെ സാൻ അന്റോണിയോ (San Antonio) സ്വദേശിയായ റോളിൻ കിംഗിൻ്റെ (Rollin King) ആഗ്രഹം ഒരു എയർലൈൻ കമ്പനി തുടങ്ങണം എന്നായിരുന്നു. പസഫിക്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ എന്താണോ കാലിഫൊർണിയയിൽ ചെയ്യുന്നത്‌ അത്‌ അതേ മാതൃകയിൽ ടെക്സാസിലും നടപ്പാക്കുക എന്നതായിരുന്നു പുള്ളിക്കാരൻ്റെ ലക്ഷ്യം. Dallas, Houston, San Antonio എന്നീ ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടൊരു ബഡ്ജറ്റ്‌ എയർലൈൻ ...
gorden bethune continental airlines

ഒന്നുമല്ലാത്ത അവസ്ഥയിൽ നിന്ന് ഒന്നാം നിരയിലേക്ക്‌ വളർന്ന ഒരു കമ്പനിയുടെ കഥ

"ഒരു മീഞ്ചന്തയിലേക്ക്‌ കയറിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്കപ്പോൾ." കോണ്ടിനെന്റൽ എയർലൈൻസിൻ്റെ (Continental Airlines) സി.ഇ.ഒ ആയിരുന്ന ഗോർഡൻ ബെതൂനെ (Gorden Bethune) തൻ്റെ 'From Worst to First' എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്‌. 1994 ഫെബ്രുവരിയിലെ ഒരു ദിനം താൻ കോണ്ടിനെന്റൽ എയർലൈൻസിൻ്റെ സി.ഇ.ഒ ആയി ചാർജ്ജെടുത്ത ശേഷം ആദ്യമായി തൻ്റെ ഓഫീസിലേക്ക്‌ കയറിയപ്പോഴുണ്ടായ അനുഭവമാണ്‌ അദ്ദേഹം ...