യുവ സംരംഭകർക്കായി വാറൻ ബുഫേറ്റ് (Warren Buffett) നൽകുന്ന 10 പാഠങ്ങൾ

Warren Buffet's Tips for Young Entrepreneurs

1. Find your passion

നിങ്ങളുടെ പാഷൻ എന്താണെന്ന് കണ്ടെത്തുക. നിങ്ങൾ ആസ്വദിച്ചു ചെയ്യുന്ന, എത്ര ചെയ്താലും മതിവരാത്തതെന്താണോ അതാണ് നിങ്ങളുടെ പാഷൻ. എന്നിട്ട് അതിനെ ഒരു ബിസിനസ്സ് ആക്കി മാറ്റുക. നിങ്ങൾക്ക് ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്നതും, മറ്റുള്ളവരാൽ കഴിയാത്തതും, എന്നാൽ അവർക്ക് ആവശ്യമുള്ളതുമായ ഒരു കാര്യം കണ്ടെത്തി അതിൽ നിന്നൊരു ബിസിനസ്സ് കെട്ടിപ്പടുക്കുക.

2. Hire Well

നിങ്ങളുടെ അതേ പാഷനുള്ള ആളുകളെ കണ്ടെത്തി ജോലിക്ക് വെക്കുക. ഇത് നിങ്ങളുടെ ഉദ്യമം കൂടുതൽ എളുപ്പമാക്കും. നിങ്ങൾ രണ്ടു പേരുടെയും ഇഷ്ടങ്ങളും ഇച്ഛകളും ഒന്നായാൽ സ്ഥാപനത്തിൻ്റെ നടത്തിപ്പും സുഗമമായി മുമ്പോട്ട് പോകും. നിങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളാൻ സാധിക്കാത്തവരെ ജോലിക്ക് വെച്ചാൽ അവർക്ക് ആ സംരംഭത്തിൻ്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കാതെ വരികയും അത് തന്നെ കമ്പനിയുടെ വളർച്ചക്ക് ഒരു വിലങ്ങുതടിയായിത്തീരുകയും ചെയ്യും.

3. Don’t care what others think

മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന് നിങ്ങൾ ആകുലപ്പെടേണ്ടതില്ല. നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന തീരുമാനവുമായി നിങ്ങൾ മുമ്പോട്ട് പോകുക. നിങ്ങൾ തന്നെയായിരുന്നു ശരി എന്ന് കാലം തെളിയിക്കും. അതിന് വേണ്ടി സ്വയം സമർപ്പിച്ച് ആത്മാർത്ഥമായി പ്രയത്നിക്കുക.

4. Read. read and read

നന്നായി വായിക്കുക. ഒരു സംരംഭകൻ്റെ ഏറ്റവും വലിയ മൂലധനം അറിവാണ്. ബിസിനസ്സ് സംബന്ധമായ പുസ്തകങ്ങളും, ജേർണലുകളും, മാസികകളും, പത്രങ്ങളും, ബ്ലോഗുകളും മറ്റും ധാരാളമായി വായിക്കുക. നിങ്ങളുടെ ബിസിനസ്സ് മേഖലയുടെ വിവിധ വശങ്ങളെ കുറിച്ചും, ഭാവി സാധ്യതകളെ കുറിച്ചും, പുതിയ ട്രെൻഡുകളെ കുറിച്ചും, അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചുമെല്ലാം വിശദമായി പഠിക്കണം. ഓരോ അറിവും നിങ്ങളെ ബഹുദൂരം മുമ്പോട്ട് നയിക്കും.

5. Have a margin of safety

ബിസിനസ്സിൽ ഒരിക്കലും അത്യാഗ്രഹം പാടില്ല. ലാഭക്കൊതി നിങ്ങളെ തകർത്തു കളയും. നിങ്ങളുടെ ബിസിനസ്സിൻ്റെ സുഗമമായ തുടർച്ചക്കും വളർച്ചക്കും എത്ര ലാഭമാണോ വേണ്ടത് അത്ര മാത്രം ലാഭമെടുക്കുക. Margin കുറച്ച് വില്പന വർദ്ധിപ്പിക്കാൻ ശ്രമിക്കുക. ഉത്പാദന ചെലവും മറ്റു ചെലവുകളും cover ചെയ്തു കഴിഞ്ഞു ഒരു മാന്യമായ ശതമാനം ലാഭം margin മാത്രമെടുക്കുക. എന്നാൽ ഇത് വളരെ കുറയാനും പാടില്ല. നിങ്ങളുടെ കൈപൊള്ളാത്ത എന്നാൽ ഉപഭോക്താവിന് വിമുഖത തോന്നാത്ത രീതിയിലുള്ള സുരക്ഷിതമായ ഒരു മാർജിൻ എടുക്കുക.

6. Have a competitive advantage

ക്വാളിറ്റിയുടെ കാര്യത്തിലായാലും പെർഫോമൻസിൻ്റെ കാര്യത്തിലായാലും എപ്പോഴും നിങ്ങളുടെ എതിരാളികളെ അപേക്ഷിച്ച് ഒരു തുഴപ്പാട് മുന്നിൽ നിൽക്കുക. എപ്പോഴും നിങ്ങൾക്കൊരു core competence ഉണ്ടായിരിക്കണം. മറ്റാർക്കും നല്കാനാവാത്ത ഗുണനിലവാരവും, ഫീച്ചറുകളും കൊണ്ട് സമ്പന്നമായിരിക്കണം നിങ്ങളുടെ ഉത്പന്നം. സേവനത്തിൻ്റെ കാര്യത്തിലും നിങ്ങൾക്ക് എതിരാളികളുടെ മേൽ ഒരു edge ഉണ്ടായിരിക്കുന്നത് വളരെ നല്ലതാണ്.

7. Schedule for your personality

ഒരു സംരംഭകന് ഏറ്റവും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചില വ്യക്തിത്വ ഗുണങ്ങളും കഴിവുകളും ഉണ്ട്. അവ സ്വായത്തമാക്കുവാൻ ശ്രമിക്കുക. ഒരു സംരംഭകൻ എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടേയിരിക്കണം. മാറി വരുന്ന കാലത്തിനനുസരിച്ച പുതിയ സ്കില്ലുകളും വൈഭവങ്ങളും പഠിക്കാനും പ്രയോഗിക്കാനും അയാൾ ശ്രമിച്ചുകൊണ്ടേയിരിക്കണം.

8. Always be competing

എപ്പോഴും ഒരു മത്സരമനോഭാവത്തോടെ പ്രവർത്തിക്കുക. അവനവനോട് തന്നെ മത്സരിക്കുക. ഓരോ ദിവസവും സ്വയം മത്സരിച്ച് മുന്നേറുക. നിങ്ങളുടെ ന്യൂനതകളോടും അലസതകളോടും പൊരുതി ജയിക്കുക. എപ്പഴും നിങ്ങളെ മറ്റുള്ളവരിൽ നിന്ന് ഒരു ചുവട് മുന്നിൽ നിർത്തുക.

9. Model Success

വിജയിച്ച വ്യക്തികളെ റോൾ മോഡലായി സ്വീകരിക്കുക. അവരുടെ നല്ല ഗുണങ്ങൾ ജീവിതത്തിൽ പകർത്തുക. അത് പോലെ സ്വയം മറ്റുള്ളവർക്കൊരു മാതൃകയാകുക.

10. Give unconditional love

പ്രപഞ്ചത്തെ മുഴുവൻ അളവറ്റ് സ്നേഹിക്കുക. ഓരോ ജീവജാലങ്ങളോടും നിർലോഭം സ്നേഹം പ്രകടിപ്പിക്കുക. അപ്പോൾ ആളുകൾ നിങ്ങളെ ഇഷ്ടപ്പെടും. ഇത് നിങ്ങൾക്ക് സന്തോഷവും ശാന്തിയും കൂടുതൽ ഊർജ്ജവും നൽകും. അപ്പോൾ നിങ്ങൾക്ക് കൂടുതൽ ഏകാഗ്രതയോടെ പ്രവർത്തിക്കാനും വിജയിക്കാനും സാധിക്കും.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share