Crea Insights

ഒരോ ബിസിനസ്സിനും ഒരു ലക്ഷ്യം വേണം

rollin king herb kelleher southwest airlines

അമേരിക്കയിലെ സാൻ അന്റോണിയോ (San Antonio) സ്വദേശിയായ റോളിൻ കിംഗിൻ്റെ (Rollin King) ആഗ്രഹം ഒരു എയർലൈൻ കമ്പനി തുടങ്ങണം എന്നായിരുന്നു. പസഫിക്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ എന്താണോ കാലിഫൊർണിയയിൽ ചെയ്യുന്നത്‌ അത്‌ അതേ മാതൃകയിൽ ടെക്സാസിലും നടപ്പാക്കുക എന്നതായിരുന്നു പുള്ളിക്കാരൻ്റെ ലക്ഷ്യം. Dallas, Houston, San Antonio എന്നീ ചെറുനഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടൊരു ബഡ്ജറ്റ്‌ എയർലൈൻ കമ്പനി. ആ സ്വപ്നസാക്ഷാത്കാരത്തിന്‌ അദ്ദേഹം കൂടെ കൂട്ടിയതാകട്ടേ ഭാര്യയുമായുള്ള വിവാഹമോചനക്കേസിൽ തൻ്റെ വക്കീലായിരുന്ന, കടുത്ത മദ്യപാനിയും പുകവലിക്കാരനുമായ ഹേർബ്‌ കെല്ലഹറിനെ […]

ഒരോ ബിസിനസ്സിനും ഒരു ലക്ഷ്യം വേണം Read More »

ഒന്നുമല്ലാത്ത അവസ്ഥയിൽ നിന്ന് ഒന്നാം നിരയിലേക്ക്‌ വളർന്ന ഒരു കമ്പനിയുടെ കഥ

gorden bethune continental airlines

“ഒരു മീഞ്ചന്തയിലേക്ക്‌ കയറിപ്പോകുന്ന പ്രതീതിയായിരുന്നു എനിക്കപ്പോൾ.” കോണ്ടിനെന്റൽ എയർലൈൻസിൻ്റെ (Continental Airlines) സി.ഇ.ഒ ആയിരുന്ന ഗോർഡൻ ബെതൂനെ (Gorden Bethune) തൻ്റെ ‘From Worst to First’ എന്ന പുസ്തകത്തിൽ പറയുന്നതിങ്ങനെയാണ്‌. 1994 ഫെബ്രുവരിയിലെ ഒരു ദിനം താൻ കോണ്ടിനെന്റൽ എയർലൈൻസിൻ്റെ സി.ഇ.ഒ ആയി ചാർജ്ജെടുത്ത ശേഷം ആദ്യമായി തൻ്റെ ഓഫീസിലേക്ക്‌ കയറിയപ്പോഴുണ്ടായ അനുഭവമാണ്‌ അദ്ദേഹം ഈ വാക്കുകളിൽ വിവരിക്കുന്നത്‌. “നരകതുല്യമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ. സമാധാനമായി ജോലി ചെയ്യാൻ ഒട്ടും അനുയോജ്യമല്ലാത്ത ഒരിടം. പരസ്പരം കടിച്ചു

ഒന്നുമല്ലാത്ത അവസ്ഥയിൽ നിന്ന് ഒന്നാം നിരയിലേക്ക്‌ വളർന്ന ഒരു കമ്പനിയുടെ കഥ Read More »

10 Minute Turnaround എന്ന് കേട്ടിട്ടുണ്ടോ?

10 minute turnaround southwest airlines bill franklin

1972ൽ അമേരിക്കയിലെ വിമാനക്കമ്പനിയായ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ (Southwest Airlines) നടപ്പിലാക്കിയ വിപ്ലവകരമായ ഒരു മാതൃകയാണ്‌ 10 Minute Turnaround. Crisis Management, Team Dynamics, Operations Management, Lean Management എന്നീ ആശയങ്ങളുമായി ബന്ധപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുമ്പോൾ ലോകത്തിലെ പ്രശസ്തമായ ബിസിനസ്സ്‌ സ്കൂളുകളിൽ പലതും പ്രത്യേകം എടുത്തു പറയുന്ന ഒരു ഉദാഹരണമാണ്‌ സൗത്ത്‌ വെസ്റ്റ്‌ എയർലൈൻസ്‌ ആവിഷ്കരിച്ചു നടപ്പിലാക്കിയ 10 Minute Turnaround. പിൽക്കാലത്ത്‌ മറ്റു വിമാനക്കമ്പനികൾ മാത്രമല്ല, മറ്റു മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനികളും

10 Minute Turnaround എന്ന് കേട്ടിട്ടുണ്ടോ? Read More »

ബിസിനസ്സും മനപ്പൊരുത്തവും തമ്മിലെന്ത്‌ ബന്ധം?

steve jobs steve wozniak walt disney roy disney bill gates paul allen

‘ഒറ്റമരം കാവാവില്ല’ എന്നൊരു ചൊല്ലുണ്ട്‌ പഴമക്കാർക്കിടയിൽ. പ്രത്യേകിച്ച്‌ ബിസിനസ്സിൽ ഇത്‌ നൂറ്‌ ശതമാനം സത്യമാണ്‌. ബിസിനസ്സിൽ ഒരിക്കലും ഒരാൾക്ക്‌ ഒറ്റക്ക്‌ എല്ലാം വെട്ടിപ്പിടിക്കാൻ സാധിക്കില്ല. ബിസിനസ്സിൽ ഉയരങ്ങൾ താണ്ടിയ ആരുടെ ജീവിതമെടുത്ത്‌ പരിശോധിച്ചാലും അവരുടെ വിജയങ്ങൾക്ക്‌ പിന്നിൽ ഒരു ചാലകശക്തിയായി പ്രവർത്തിച്ച ഒരു വ്യക്തിയെ നിങ്ങൾക്ക്‌ കാണാൻ സാധിക്കും. ലോകം കണ്ടതിൽ വെച്ച്‌ ഏറ്റവും വലിയ വിഷണറി ആയിരുന്നു ബിൽ ഗേറ്റ്സ്‌ (Bill Gates). കമ്പ്യൂട്ടർ എന്നത്‌ ആർക്കും അനായാസം പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന ഒരുപകരണമാക്കി മാറ്റണം, അതുവഴി

ബിസിനസ്സും മനപ്പൊരുത്തവും തമ്മിലെന്ത്‌ ബന്ധം? Read More »

വാർപ്പുമാതൃകകളെ പൊളിച്ചടുക്കി പുതിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത വനിതാസംരഭക

Christina Ann Harbridge Bridgeport Financial

1993ൽ അമേരിക്കയിലെ സാൻ ജോസിലാണ്‌ സംഭവം. കോളേജ്‌ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു ജോലി അന്വേഷിച്ച്‌ നടന്ന ക്രിസ്റ്റീന ആൻ ഹാർബ്രിഡ്ജ്‌ (Christina Ann Harbridge) എന്ന പെൺകുട്ടി ഒടുവിൽ എത്തിപ്പെട്ടത്‌ ഒരു ഡെബ്റ്റ്‌ കളക്ഷൻ ഏജൻസിയിലാണ്‌. വിവിധ പണമിടപാട്‌ സ്ഥാപനങ്ങൾക്ക്‌ വേണ്ടി അവരിൽ നിന്ന് പണം വായ്പയെടുത്ത്‌ തിരിച്ചടക്കാതിരിക്കുന്നവരെ ഫോണിൽ വിളിച്ച്‌ ഓർമ്മപ്പെടുത്തുകയും പണമടപ്പിക്കുകയും ചെയ്യുന്ന ഒരു തരം കോൾ സെന്ററായിരുന്നു അത്‌. ടെലികാളിംഗ്‌ തന്നെയായിരുന്നു ക്രിസ്റ്റീനയുടെയും ജോലി. ജോലിയിൽ പ്രവേശിച്ച ദിവസം തന്നെ ക്രിസ്റ്റീനക്ക്‌

വാർപ്പുമാതൃകകളെ പൊളിച്ചടുക്കി പുതിയ ബിസിനസ്സ്‌ സാമ്രാജ്യം കെട്ടിപ്പടുത്ത വനിതാസംരഭക Read More »

ജീവനക്കാരുടെ Work-Life Balanceന്‌ പ്രാധാന്യം നൽകുന്ന കമ്പനി

work life balance Dwayne G. Honoré Honorè Constructions Dwayne Honorè

അമേരിക്കയിലെ ലൂസിയാന എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഹോണോർ കൺസ്ട്രക്ഷൻസ്‌ (Honorè Constructions) എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ്‌ ഡ്വെയ്ൻ ഹോണോർ (Dwayne G Honorè). നല്ലൊരു എഞ്ചിനിയർ കൂടിയായ അദ്ദേഹത്തിന്‌ പൈതൃക സ്വത്തായി ലഭിച്ചതായിരുന്നു ആ കമ്പനി. തികഞ്ഞ മനുഷ്യസ്നേഹിയും വിശാലമനസ്കനുമായ അദ്ദേഹത്തിൻ്റെ എച്ച്‌.ആർ പോളിസികൾ വളരെയധികം പ്രത്യേകതകൾ ഉള്ളവയാണ്‌. അവയിൽ ഏറ്റവും ശ്രദ്ധേയമാണ്‌ അവിടുത്തെ ചെക്ക്‌ ഇൻ ആൻഡ്‌ ചെക്ക്‌ ഔട്ട്‌ ടൈം. തൊഴിലാളികൾ ജോലിയോടൊപ്പം തന്നെ അവരുടെ കുടുംബജീവിതത്തിനും പ്രാധാന്യം കൽപ്പിക്കണം എന്ന് പ്രത്യേക

ജീവനക്കാരുടെ Work-Life Balanceന്‌ പ്രാധാന്യം നൽകുന്ന കമ്പനി Read More »

3 Ps of Branding – ബ്രാൻഡിംഗിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

3 Ps of Branding Marketing Sales

ഏതൊരു ബിസിനസ്സിൻ്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ബ്രാൻഡിംഗ്. ബ്രാൻഡ് എന്നത് ഒരു സ്ഥാപനത്തിൻ്റെ identity ആണ്. ഒരു ബ്രാൻഡ് നാമവും ലോഗോയും ഒരു ബിസിനസ്സ് സ്ഥാപനത്തിനും അതിൻ്റെ ഉത്പന്നങ്ങൾക്കും നൽകുന്ന mileage ചെറുതല്ല. ഏതൊരു സംരംഭത്തിൻ്റെയും വളർച്ചക്ക് ആക്കം കൂട്ടാൻ ബ്രാൻഡിംഗിന് സാധിക്കും. എന്നാൽ ഈ ബ്രാൻഡിംഗ് എന്നത് അത്ര ലാഘവത്തോടെ ചെയ്തു തീർക്കാവുന്ന ഒന്നല്ല. നിങ്ങളുടെ സ്ഥാപനമോ ഉത്പന്നമോ ബ്രാൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ ഇതാ. ഇത് 3 Ps of Branding

3 Ps of Branding – ബ്രാൻഡിംഗിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ Read More »

SOSTAC Analysis – മാർക്കറ്റിംഗ് വിജയത്തിനൊരു ഉത്തമ വഴികാട്ടി

SOSTAC Analysis for Marketing Success

പ്രശസ്ത മാർക്കറ്റിംഗ് വിദഗ്‌ദനും ഗ്രന്ഥകാരനുമായ P.R Smith (Paul Russell Smith) 1990 കളിൽ വികസിപ്പിച്ചെടുത്ത ഒരു മാർക്കറ്റിംഗ് അപഗ്രഥന രീതിയാണ് SOSTAC Analysis (SOSTAC Model / SOSTAC Framework). ഏതൊരു കമ്പനിയും ഒരു മാർക്കറ്റിംഗ് ക്യാമ്പയിനുമായി ഇറങ്ങുന്നതിന് മുമ്പ് ചർച്ചചെയ്യുകയും വിലയിരുത്തുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട ചില വസ്തുതകളെയാണ് അദ്ദേഹം ഈ മോഡലിലൂടെ അവതരിപ്പിക്കുന്നത്. ഈ നിർണ്ണായകമായ ഘടകങ്ങളെ സൂക്ഷ്മമായി പരിശോധിച്ച് ഇതിനുള്ള ഉത്തരവും കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ആ മാർക്കറ്റിംഗ് ക്യാമ്പയിൻ ഏറ്റവും മികച്ച രീതിയിൽ

SOSTAC Analysis – മാർക്കറ്റിംഗ് വിജയത്തിനൊരു ഉത്തമ വഴികാട്ടി Read More »

ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ്മേൻ പിറവിയെടുക്കുന്നത്

10 Important Organs for a Marketing Sales Person

സെയിൽസ്‌ എന്നത്‌ വെറും നാവ്‌ കൊണ്ടുള്ള കളിയാണെന്നാണ്‌ പലരും ധരിച്ചു വച്ചിരിക്കുന്നത്‌. എന്നാൽ അങ്ങനെയല്ല . താഴെ പറയുന്ന ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ് മാൻ പിറവിയെടുക്കുന്നത്. 1. തലച്ചോർ ഒരു സെയിൽസ്മാൻ അഗാധമായ ചിന്താശക്തിയുള്ളയാളായിരിക്കണം. ആളുകളെയും അവസരങ്ങളെയും വിലയിരുത്താനും അപഗ്രഥിക്കാനും കഴിവുള്ള ആളായിരിക്കണം. വളരെ വേഗത്തിൽ കണക്കുകൂട്ടലുകൾ നടത്താനും തീരുമാനങ്ങളെടുക്കാനും കഴിവുള്ള ആളായിരിക്കണം. മറ്റുള്ളവരെക്കാൾ വേഗത്തിലും ആഴത്തിലും ഇറങ്ങി ചിന്തിക്കാൻ അയാൾക്ക് സാധിക്കണം. 2. മുഖം സദാ സമയവും പ്രസന്നമായിരിക്കുന്ന,

ഈ 10 അവയവങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് ഒരു നല്ല സെയിൽസ്മേൻ പിറവിയെടുക്കുന്നത് Read More »

മാർക്കറ്റിംഗിൽ ഏറ്റവും പ്രാധാന്യമുള്ള 10 വാക്കുകൾ

10 Important Words in Marketing

മാർക്കറ്റിംഗ് എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാനിടയില്ല. മാർക്കറ്റിംഗിൻ്റെ സുപ്രധാനമായ ഒരു അംശമാണ് Communication അഥവാ ആശയവിനിമയം. നിങ്ങളുടെ ആശയങ്ങൾ വ്യക്തവും ശക്തവുമായ രീതിയിൽ അവതരിപ്പിക്കാനും അത് ഉപഭോക്താവിനെ ബോധ്യപ്പെടുത്താനും സാധിക്കുമ്പോഴാണ് ആ മാർക്കറ്റിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുക. ഈ പത്ത് വാക്കുകൾ നിങ്ങളുടെ മാർക്കറ്റിംഗ് സന്ദേശങ്ങളിൽ ഉപയോഗിക്കൂ. നിങ്ങളുടെ ബിസിനസ്സ് മികച്ച വിജയം കൈവരിക്കും. 1. You മാർക്കറ്റിംഗിൽ എപ്പോഴും ഉപഭോക്താവിനും അയാളുടെ താല്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കുമാണ് പ്രാധാന്യം

മാർക്കറ്റിംഗിൽ ഏറ്റവും പ്രാധാന്യമുള്ള 10 വാക്കുകൾ Read More »