മാർക്കറ്റിംഗിൽ ഏറ്റവും പ്രാധാന്യമുള്ള 10 വാക്കുകൾ

10 Important Words in Marketing

മാർക്കറ്റിംഗ് എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് എന്ന കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകാനിടയില്ല. മാർക്കറ്റിംഗിൻ്റെ സുപ്രധാനമായ ഒരു അംശമാണ് Communication അഥവാ ആശയവിനിമയം. നിങ്ങളുടെ ആശയങ്ങൾ വ്യക്തവും ശക്തവുമായ രീതിയിൽ അവതരിപ്പിക്കാനും അത് ഉപഭോക്താവിനെ ബോധ്യപ്പെടുത്താനും സാധിക്കുമ്പോഴാണ് ആ മാർക്കറ്റിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുക.

ഈ പത്ത് വാക്കുകൾ നിങ്ങളുടെ മാർക്കറ്റിംഗ് സന്ദേശങ്ങളിൽ ഉപയോഗിക്കൂ. നിങ്ങളുടെ ബിസിനസ്സ് മികച്ച വിജയം കൈവരിക്കും.

1. You

മാർക്കറ്റിംഗിൽ എപ്പോഴും ഉപഭോക്താവിനും അയാളുടെ താല്പര്യങ്ങൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്. നിങ്ങളുടെ ഉത്പന്നം/സേവനം ഉപയോഗിക്കുന്നത് കൊണ്ട് അയാൾക്ക് എന്ത് പ്രയോജനമാണ് ലഭിക്കുക എന്ന കാര്യത്തിനാണ് നാം ഊന്നൽ നൽകേണ്ടത്. അയാളുടെ ഏറ്റവും വലിയ ഒരാഗ്രഹം അല്ലെങ്കിൽ ഒരു ആവശ്യം മനസ്സിലാക്കി അതുമായി നിങ്ങളുടെ ഉത്പന്നത്തെ relate ചെയ്യുക.

2. Best

ഏതൊരാളും ആഗ്രഹിക്കുക തനിക്ക് ഏറ്റവും best ആയിട്ടുള്ളത് കിട്ടണം എന്നാണ്. താൻ ചെലവിടുന്ന തുകക്ക് ഏറ്റവും മികച്ച റിട്ടേൺ കിട്ടണമെന്ന് തന്നെയാണ് എല്ലാ ഉപഭോക്താക്കളും ആഗ്രഹിക്കുന്നത്. അവരുടെ ഈ rational mindനെ തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് സാധിക്കണം. നിങ്ങളുടെ ഉത്പന്നം ഏറ്റവും മികച്ചതാണെന്ന ഉറപ്പ് അവർക്ക് അത് പണം ചെലവഴിച്ച് വാങ്ങാനുള്ള ധൈര്യം പകരും.

3. Because

നിങ്ങളുടെ ഉൽപ്പന്നത്തിന് സമാനമായ എത്രയോ ഉത്പന്നങ്ങൾ / ബ്രാൻഡുകൾ ഇന്ന് മാർക്കറ്റിൽ ഉണ്ട്. അങ്ങനെയിരിക്കെ എന്തുകൊണ്ട് ഒരു ഉപഭോക്താവ് നിങ്ങളുടെ ഉത്പന്നം / ബ്രാൻഡ് തന്നെ വാങ്ങണം എന്ന ചോദ്യത്തിന് അവർ ചോദിക്കുന്നതിന് മുമ്പേ മറുപടി നൽകാൻ നിങ്ങൾക്ക് സാധിക്കണം. മറ്റുള്ള ഉത്പന്നങ്ങളെ / ബ്രാൻഡുകളെ അപേക്ഷിച്ച് നിങ്ങളുടെ ഉൽപ്പന്നത്തിന് / ബ്രാൻഡിന് ഉള്ള പ്രത്യേകതകളും മികവുകളും എന്തൊക്കെയാണെന്ന് വ്യക്തമാക്കണം. നിങ്ങളുടെ Core Competence പ്രത്യേകം എടുത്ത് പറയണം. ഇത് ഉപഭോക്താക്കൾക്ക് നിങ്ങളുടെ ഉത്പന്നം / ബ്രാൻഡ് വാങ്ങാനുള്ള പ്രേരണ നൽകും.

4. Free

ഏറ്റവും കൂടുതൽ ആളുകളുടെ ശ്രദ്ധ ഒരു ഉല്പന്നത്തിൻ്റെ പരസ്യത്തിലേക്കോ പോസ്റ്ററിലേക്കോ ആകർഷിക്കുന്ന വാക്കാണിത്. ഈ വാക്ക് വലിയ അക്ഷരത്തിൽ അച്ചടിച്ച പരസ്യങ്ങൾക്ക് ഉപഭോക്താവിൻ്റെ കണ്ണുകളെ കൊളുത്തിട്ട് വലിക്കാനുള്ള കഴിവുണ്ട്. എന്തെങ്കിലും സൗജന്യമായി കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹിക്കാത്തവർ ആരുമില്ല. തങ്ങൾ ചെലവിടുന്ന പണത്തിന് ഒരു അധിക വസ്തു കൂടി ലഭിക്കുന്നു എന്നറിഞ്ഞാൽ അതിൽ വീഴാത്തവർ വളരെ വിരളമാണ്. ഉദാ: Buy 1 Get 1 Free, Interest Free Loan, Free Service etc.

5. Risk Free

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഭയക്കുന്ന ഒരു വാക്കാണ് Risk. റിസ്ക് എടുക്കാൻ എല്ലാവർക്കും ഭയമാണ്, മടിയാണ്. തങ്ങളുടെ കൈയിലെ കാശ് ഏറ്റവും സുരക്ഷിതമായ രീതിയിൽ ചെലവിടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ആ കാശ് പുതിയ ഉൽപന്നങ്ങളിലോ പരിചയമില്ലാത്ത ബ്രാൻഡുകളിലോ ചെലവിടാൻ എല്ലാവർക്കും ഭയമാണ്. ആ ഭയം പോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങളുടെ ഉല്പന്നത്തിൻ്റെ ഗുണനിലവാരവും, സ്ഥാപനത്തിൻ്റെ വിശ്വാസ്യതയും തെളിവ് സഹിതം എടുത്തു പറഞ്ഞുകൊണ്ടാണ് ഈ ഭയം പോക്കേണ്ടത്.

6. Secret

Personal Marketing, Door to Door Selling പോലുള്ള അവസരങ്ങളിലാണ് ഈ വാക്ക് കൂടുതൽ മൂല്യവത്താകുന്നത്. മറ്റാരുമായും പങ്കുവെക്കാത്ത ഒരു രഹസ്യം / ഒരു ടിപ്പ് നാം അയാൾക്ക് മാത്രമാണ് നൽകുന്നത് എന്ന് ഒരു ഉപഭോക്താവിനെ ധരിപ്പിക്കാനായാൽ അയാൾക്ക് നിങ്ങളോടുള്ള താൽപര്യം വർദ്ധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മറ്റാർക്കും നൽകാത്ത ഒരു ഓഫർ നാം അയാൾക്ക് നൽകുന്നതും മറ്റാരോടും പറയാത്ത ഒരു രഹസ്യം അയാളോട് പറയുന്നതും നമ്മൾ അയാൾക്ക് മറ്റുള്ളവരേക്കാൾ പ്രാധാന്യം നൽകുന്നുണ്ട് എന്ന തോന്നൽ അയാളിലുളവാക്കും.

7. Instantly

നിങ്ങളുടെ ഉത്പന്നം വാങ്ങുന്നതിലൂടെ അയാൾ ആഗ്രഹിക്കുന്ന benefit അയാൾക്ക് വളരെ പെട്ടെന്ന് തന്നെ ലഭിക്കും എന്നറിഞ്ഞാൽ അയാൾ അത് വാങ്ങാനുള്ള സാധ്യത കൂടും. ഉദാ: വെറും രണ്ട് ദിവസം കൊണ്ട് മുഖക്കുരു അപ്രത്യക്ഷമാകും, 24 മണിക്കൂറിനുള്ളിൽ cash back ക്രെഡിറ്റ് ആകും, പത്ത് മിനിറ്റ് കൊണ്ട് ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആകും, വെറും പത്ത് ദിവസം കൊണ്ട് തടികുറയും etc.

8. Limited Time

ഉപഭോക്താവിന് ചിന്തിക്കാനോ തീരുമാനമെടുക്കാനോ അധികം സമയം നൽകാത്ത Limited Period ഓഫറുകൾക്കാണ് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ ഉപഭോക്താക്കളെ സൃഷ്ടിക്കാനും സെയിൽ വർദ്ധിപ്പിക്കാനും സാധിക്കുക. ചുരുങ്ങിയ കാലയളവിലേക്ക് മാത്രം നൽകുന്ന ഇത്തരം ഓഫറുകൾക്ക് 9 – 12 ശതമാനം വരെ സെയിൽ കൂട്ടാൻ സാധിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉപഭോക്താക്കളുടെയുള്ളിൽ ഒരു തരം urgency ഉണ്ടാക്കേണ്ടത് വളരെ അത്യാവശ്യമാണ്. താമസിച്ചാൽ ഈ ഉത്പന്നം തീർന്നു പോകുകയോ ഓഫർ നഷ്ടപ്പെടുകയോ ചെയ്യും എന്ന തോന്നൽ ഉപഭോക്താവിൽ ഉണ്ടാക്കാൻ സാധിക്കണം.

9. Easy

നിങ്ങളുടെ ഉത്പന്നം/സേവനം വാങ്ങുന്ന പ്രക്രിയ വളരെ കുഴപ്പം പിടിച്ചതും കുറെയധികം കടലാസുപണികൾ നിറഞ്ഞതുമാണെന്ന തോന്നൽ ഉപഭോക്താവിനുണ്ടായാൽ അയാൾ അതിൽ താല്പര്യം കാണിച്ചു എന്ന് വരില്ല. പൊതുവെ ആളുകൾക്ക് മെനക്കെടാൻ വളരെ മടിയാണ്. അതിനാൽ അത് വളരെ അനായാസേന സ്വന്തമാക്കാൻ സാധിക്കും എന്ന് കാണിക്കേണ്ടത് അത്യാവശ്യമാണ്. ഉദാ: Door delivery options, Instant loan in 3 clicks, Cash on Delivery, Pay Insurance Premium thro Mobile etc.

10. Don’t miss

ഈ ഓഫർ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്ന തോന്നൽ ഉപഭോക്താക്കളിൽ ഉണ്ടാക്കാൻ സാധിക്കണം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താതിരുന്നാൽ അത് വലിയൊരു നഷ്ടമായിത്തീരും എന്ന തോന്നൽ അവരിലുളവാക്കാൻ സാധിച്ചാൽ അവർ തീർച്ചയായും നിങ്ങളുടെ ഉത്പന്നം വാങ്ങും എന്ന് മാത്രമല്ല, ആ തീരുമാനം പെട്ടെന്നെടുക്കുകയും ചെയ്യും.

ഈ പത്ത് വാക്കുകൾ യഥോചിതം അവസരത്തിനൊത്ത് ഉപയോഗിച്ച് നോക്കൂ. മാറ്റം സ്വയം അനുഭവിച്ചറിയൂ….

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share

2 thoughts on “മാർക്കറ്റിംഗിൽ ഏറ്റവും പ്രാധാന്യമുള്ള 10 വാക്കുകൾ”

Comments are closed.