3 Ps of Branding – ബ്രാൻഡിംഗിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ

3 Ps of Branding Marketing Sales

ഏതൊരു ബിസിനസ്സിൻ്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് ബ്രാൻഡിംഗ്. ബ്രാൻഡ് എന്നത് ഒരു സ്ഥാപനത്തിൻ്റെ identity ആണ്. ഒരു ബ്രാൻഡ് നാമവും ലോഗോയും ഒരു ബിസിനസ്സ് സ്ഥാപനത്തിനും അതിൻ്റെ ഉത്പന്നങ്ങൾക്കും നൽകുന്ന mileage ചെറുതല്ല. ഏതൊരു സംരംഭത്തിൻ്റെയും വളർച്ചക്ക് ആക്കം കൂട്ടാൻ ബ്രാൻഡിംഗിന് സാധിക്കും. എന്നാൽ ഈ ബ്രാൻഡിംഗ് എന്നത് അത്ര ലാഘവത്തോടെ ചെയ്തു തീർക്കാവുന്ന ഒന്നല്ല.

നിങ്ങളുടെ സ്ഥാപനമോ ഉത്പന്നമോ ബ്രാൻഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങൾ ഇതാ. ഇത് 3 Ps of Branding എന്നറിയപ്പെടുന്നു.

1. Purpose

ബ്രാൻഡിംഗ് പ്രക്രിയയിലേക്ക് കടക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്ഥാപനത്തിൻ്റെ ലക്ഷ്യവും മൂല്യവും എന്താണെന്ന് തിരിച്ചറിയണം. നിങ്ങളുടെ ബിസിനസ്സ് എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് തീരുമാനിക്കണം. ജനങ്ങളുടെ എന്ത് ആവശ്യമാണ് നിങ്ങൾ നിവൃത്തിക്കാൻ പോകുന്നത് അല്ലെങ്കിൽ അവരുടെ എന്ത് പ്രശ്നമാണ് നിങ്ങൾ പരിഹരിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തത വേണം. നിങ്ങളുടെ ബ്രാൻഡ് എന്ത് മൂല്യമാണ് ഉയർത്തിപ്പിടിക്കാൻ പോകുന്നത് എന്ന് നിശ്ചയിക്കണം. ഏത് രീതിയിലായിരിക്കും ഈ ബ്രാൻഡ് അതിൻ്റെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കാൻ പോകുന്നത് എന്ന കാര്യത്തിലും വ്യക്തത വേണം.

2. Potential

നിങ്ങളുടെ ബ്രാൻഡിൻ്റെ സാധ്യതകൾ പരിശോധിക്കുകയാണ് അടുത്ത ഘട്ടം. വിപണിയിലെ ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്തൊക്കെയാണ്?, ഏത് തരം ഉപഭോക്താക്കളെയാണ് നിങ്ങളുടെ ബ്രാൻഡ് ലക്ഷ്യമിടുന്നത്?, നിലവിലെ മാർക്കറ്റ് ട്രെൻഡുകൾ എന്തൊക്കെയാണ്? തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണം. നിങ്ങളുടെ ബ്രാൻഡിന് ലക്ഷ്യങ്ങൾ നിർവ്വചിക്കേണ്ട ഘട്ടവും ഇത് തന്നെ.

നിങ്ങളുടെ ബ്രാൻഡിൻ്റെ പ്രത്യേകതകൾ എന്തൊക്കെ? മറ്റുള്ളവയിൽ നിന്ന് അതിനെ വ്യത്യസ്ഥമാക്കുന്ന ഘടകങ്ങൾ എന്തെല്ലാം? ഏതെല്ലാം മാർക്കറ്റുകളാണ് നിങ്ങൾ ലക്ഷ്യമിടുന്നത്? എത്ര വിൽപ്പനയാണ് നിങ്ങൾ ലക്ഷ്യമിടുന്നത്? ആ ബ്രാൻഡിൽ നിന്ന് നിങ്ങൾ എത്ര turnover ആണ് പ്രതീക്ഷിക്കുന്നത്? നിങ്ങളുടെ മൊത്തം ബിസിനസ്സിൽ പ്രസ്തുത ബ്രാൻഡിൻ്റെ മൂല്യം എത്രയാണ് തുടങ്ങിയ കാര്യങ്ങളിലും നല്ല മുൻധാരണയുണ്ടായിരിക്കണം.

ഈ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുള്ള നിങ്ങളുടെ ശക്തിസ്രോതസ്സുകളും മറ്റു വിഭവങ്ങളും എന്തൊക്കെയാണ് എന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്.

3. Promise

നിങ്ങളുടെ ബ്രാൻഡ് അതിൻ്റെ ഉപഭോക്താക്കൾക്ക് എന്ത് വാഗ്ദാനമാണ് നൽകുന്നത്? ആ വാഗ്‌ദാനം നിറവേറ്റുവാൻ നിങ്ങളുടെ ബ്രാൻഡ് എത്രത്തോളം സജ്ജമാണ്? നിലവിലുള്ള കമ്പോള സാഹചര്യങ്ങളുടെയും നിങ്ങളുടെ കൈയിലുള്ള വിഭവങ്ങളുടെയും പശ്ചാത്തലത്തിൽ മേൽപറഞ്ഞ potential കൾ സാക്ഷാത്കരിക്കുന്ന കാര്യത്തിൽ നിങ്ങൾക്കെത്രത്തോളം ആത്മവിശ്വാസമുണ്ട്? എന്നീ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തണം.

മേൽപറഞ്ഞ 3 Ps വളരെ കാര്യമായി പരിഗണിച്ച ശേഷം മാത്രമേ ബ്രാൻഡിംഗ് സംബന്ധമായ ജോലികൾ ആരംഭിക്കാവൂ. കാരണം ബ്രാൻഡിംഗിനുള്ള ശക്തമായ അടിത്തറയാണ് ഈ മൂന്ന് കാര്യങ്ങൾ. ബ്രാൻഡിന് പേര് കണ്ടെത്തുന്നതിൽ തുടങ്ങി, ലോഗോ ഡിസൈനിംഗ്, സെലിബ്രിറ്റി എൻഡോഴ്‌സ്‌മെന്റ് പോലുള്ള എല്ലാ തുടർതീരുമാനങ്ങൾക്കും മേൽപറഞ്ഞ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #sales #marketing #women_entreprenuer

Share