Crea Insights

സ്ത്രീകൾ ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

Women Entrepreneurship

‘ബിസിനസ്സ് സ്ത്രീകൾക്ക് പറഞ്ഞട്ടുള്ളതല്ല’ എന്ന അഭിപ്രായമുള്ളവരായിരുന്നു നമ്മളിൽ പലരും. സ്ത്രീകളുടെ സ്ഥാനം പുരുഷന്‍റെ വിജയത്തിന്‍റെ പുറകിലാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ ഏതൊരു കാര്യത്തിലും പുരുഷന്മാരേക്കാൾ തീരുമാനമെടുക്കാൻ കഴിവുള്ളവരും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയുന്നവരുമാണ് സ്ത്രീകൾ എന്ന് നമ്മുടെ സഹോദരിമാർ തെളിയിച്ചുകൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ വനിതാ സംരംഭകരുടെ എണ്ണത്തിൽ കഴിഞ്ഞ 10 വർഷത്തിൽ 13% വർധനയാണുണ്ടായത്. പുരുഷന്മാരിലാകട്ടെ അത് 5% മാത്രം. Global Entrepreneurship Monitorൻ്റെ കണക്ക് പ്രകാരം സ്ത്രീകളുടെ സംരംഭങ്ങൾ 2025 ഓടെ ഇന്ത്യയുടെ GDPയെ 28 trillion […]

സ്ത്രീകൾ ബിസിനസ്സ് രംഗത്തേക്ക് കടന്നു വരുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ Read More »

സംരംഭകത്വം എന്നത്‌ ഒരു എളുപ്പവിദ്യയാണോ?

Importance of Entrepreneurship

വ്യവസായം അഥവാ ബിസിനസ്സ് എന്നതിനെ ഏതു രീതിയിൽ വേണമെങ്കിലും വ്യാഖ്യാനിക്കാം. പൊതുവെ അതൊരു വരുമാന സ്രോതസ്സായി കണക്കാക്കാമെങ്കിലും എല്ലായ്പ്പോഴും അങ്ങനെ ആവണമെന്നില്ല. ജീവിതത്തിൽ ഒരു ബോസ് ആകണം എന്ന് ആഗ്രഹിക്കുന്നൊരാൾ ഒരു വ്യവസായി ആയി മാറാം. അല്ലെങ്കിൽ തലമുറകളായി കൈമാറി വരുന്ന അവകാശം ആകാം. അതും അല്ലെങ്കിൽ വേറൊരു ജോലിയും കിട്ടാതെ വരുമ്പോൾ ഒരു കച്ചിത്തുരുമ്പായി ഇതിനെ മാറ്റുന്നവരും ചുരുക്കമല്ല. ടാറ്റ, ബിർള, അംബാനി തുടങ്ങിയ പേരുകൾ മാത്രം പരിചയമുണ്ടായിരുന്ന മലയാളികൾക്ക് ഇന്ന് കാണുന്നവരെല്ലാം വ്യവസായികളാണ്. പി.എസ്.സി

സംരംഭകത്വം എന്നത്‌ ഒരു എളുപ്പവിദ്യയാണോ? Read More »

സ്ത്രീശാക്തീകരണത്തിൻ്റെ സംരംഭകവഴികൾ

Women Entrepreneurs in India

കോവിഡ് 19 കേരളത്തിൽ മാത്രമല്ല ലോകരാജ്യങ്ങളെ തന്നെ മരണത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് സംഹാരതാണ്ഡവം ആടുകയാണ്. കൊറോണയും അതിനനുബന്ധിച്ചുവന്ന ലോക്ക്ഡൗണുമെല്ലാം നിരവധി ആളുകളുടെ ജോലികളാണ് നഷ്ടമാക്കിയിരിക്കുന്നത്. ദൈനംദിന ജോലികൾ ചെയ്തു വരുമാനമാർഗം കണ്ടെത്തിയിരുന്ന ആളുകൾക്കും വിദേശരാജ്യങ്ങളെ ആശ്രയിച്ചു നിലനിന്നിരുന്ന പല സ്ഥാപനങ്ങൾക്കും ഇപ്പോൾ പ്രതിസന്ധിയുടെ കാലഘട്ടമാണ്. ഈ ഒരു സാഹചര്യത്തിൽ വീട്ടിലെ ഒരാളുടെ മാത്രം വരുമാനത്തിൽ ജീവിതച്ചിലവുകൾ മുന്നോട്ടുകൊണ്ടുപോകാൻ നന്നേ പ്രയാസമാണ്. വീട്ടമ്മമാർ കൂടി സ്വയംതൊഴിലിലേക്ക് ഇറങ്ങുകയോ പുതിയൊരു സംരംഭം ആരംഭിക്കുകയോ ചെയ്യുന്നതിലൂടെ ഈ ഒരു അവസ്ഥയെ മറികടക്കാൻ

സ്ത്രീശാക്തീകരണത്തിൻ്റെ സംരംഭകവഴികൾ Read More »

അലക്കിവെളുപ്പിച്ച ജീവിതം

Laundry Man Joby KM

തുണിയലക്കുന്നതും ഉണക്കിവൃത്തിയാക്കി അലമാരയിൽ മടക്കിവെക്കുന്നതും ജീവിതചര്യയായി നിലകൊള്ളുന്നിടത്താണ് ‘അലക്കുകാരൻ’ എന്ന ലേബൽ നൽകി നാട്ടുകാർ കളിയാക്കി വിളിച്ച ജോബി കെ.എം എന്ന യുവസംരംഭകൻ വിജയക്കൊടിയുയർത്തി തിളങ്ങി നിൽക്കുന്നത്. ബഹുഭൂരിപക്ഷം വിജയകഥകളിലേയും പോലെ കുടുംബപ്രാരാബ്ദവും ദാരിദ്ര്യവും തന്നെയാണ് ജോബിയുടെ വിജയപാതയിലും അടിത്തറ പാകിയത്. ഇന്ന് ഇന്ത്യയിലും വിദേശരാജ്യങ്ങളായ ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിലുമായി ഒൻപതോളം ലോൺട്രി കമ്പനികളുള്ള ആലപ്പുഴയിലെ ചെറിയ ഗ്രാമത്തിൽ ജനിച്ചു വളർന്ന ജോബി വളരെ അഭിമാനപൂർവ്വമാണ് തൻ്റെ പഴയകാലം ഓർത്തെടുക്കുന്നത്. പത്തോ പതിനാലോ വയസ്

അലക്കിവെളുപ്പിച്ച ജീവിതം Read More »

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ബിസിനസ്സുകാരാകാം

Tips for Entrepreneurs

“നീയൊക്കെ ബിസിനസ്സ് തുടങ്ങിയാൽ ശരിയാകുമോ ? ബിസിനെസ്സ് ഒക്കെ കച്ചവടക്കാർക്ക് പറഞ്ഞിട്ടുള്ളതാ. നീയൊക്കെ തുടങ്ങിയാൽ പൊട്ടി പാളീസാകും.” ഒരു സംരംഭകൻ ആകാൻ തീരുമാനിച്ചവർ ഒരിക്കലെങ്കിലും കേട്ടിട്ടുള്ള നിരുത്സാഹപ്പെടുത്തലുകളാണ് ഇത്. ബിസിനസ്സിൻ്റെ നട്ടെല്ല് എന്ന് പറയുന്നത് ഈ പറഞ്ഞ കച്ചവട ബോധം തന്നെയാണ്. വിൽക്കുന്നത് മൊട്ടു സൂചി തൊട്ട് Aeroplane വരെ ഉള്ള എന്തും ആകട്ടെ, ഈ പറയുന്ന 5 കാര്യങ്ങൾ മനസ്സിൽ വയ്ക്കുകയാണെങ്കിൽ എന്തും ആർക്കു വേണമെങ്കിലും നിങ്ങളെ കൊണ്ട് വിൽക്കാൻ സാധിക്കും. 1. Product Knowledge

ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആർക്കും ബിസിനസ്സുകാരാകാം Read More »

പുതിയ സംരംഭകർക്കായി Henry Ford ൻ്റെ 6 വിജയ മന്ത്രങ്ങൾ

Henry Ford

നമ്മുടെയോ അല്ലെങ്കിൽ നമ്മുടെ പരിചയക്കാരുടെയോ കണക്കെടുത്തു നോക്കിയാൽ അതിൽ ഫോർഡ് കാർ ഉപയോഗിക്കുന്ന ഒരാളെങ്കിലും കാണാതിരിക്കില്ല. തന്‍റെ സംരംഭം തന്‍റെ ചുറ്റുമൊന്ന് പച്ച പിടിപ്പിക്കാൻ പോലും പെടാപ്പാട് പെടുന്ന സംരംഭകർക്കിടയിൽ Ford Motorsനെ 6 ഭൂഖണ്ഡത്തിലും ഏറ്റവും കൂടുതൽ വിറ്റു പോകുന്ന കാർ ബ്രാൻഡ് ആയി മാറ്റിയത് അതിൻ്റെ സൃഷ്ടാവായ ഹെൻറി ഫോർഡി (Henry Ford) ൻ്റെ ദൃഢ നിശ്ചയം ഒന്നു മാത്രമാണ്. ഫോർഡ് മോട്ടോഴ്സിന്റെ അന്നത്തെ ആസ്തി കണക്കിലെടുത്താൽ ഇന്നത്തെ ബിൽ ഗേറ്റ്സിൻ്റെ 3 ഇരട്ടിയോളം

പുതിയ സംരംഭകർക്കായി Henry Ford ൻ്റെ 6 വിജയ മന്ത്രങ്ങൾ Read More »

വായനാശീലം ഒരു സംരംഭകനെ എങ്ങനെ സ്വാധീനിക്കുന്നു?

Importance of Reading Books

ഇന്ന് നമുക്കിടയിൽ വായനാശീലമുള്ള സംരംഭകർ എത്ര പേരുണ്ട് എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം വളരെ തുച്ഛമായിരിക്കും. അതിനുള്ള കാരണം ചോദിച്ചാൽ അവർ തിരിച്ചിങ്ങോട്ട് ചോദിക്കും – “ഈ തിരക്കിനിടക്ക് വായിക്കാനൊക്കെ എവിടെ സമയം?” ഇതൊരു ശരിയായ നിലപാടല്ല. Bill Gates, Elon Musk, Warren Buffet, Oprah Winfrey തുടങ്ങി ലോകത്തെ പ്രമുഖരായ ബിസിനസ്സുകാരുടെയെല്ലാം ശീലങ്ങളിൽ പൊതുവായി ഉള്ള ഒന്നാണ് വായന ശീലം. അവരുടെയെല്ലാം ജീവിതവിജയത്തിൽ വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയതും ഈ വായനാശീലമാണ്. എങ്ങനെയാണ് ബിസിനസ്സുമായി

വായനാശീലം ഒരു സംരംഭകനെ എങ്ങനെ സ്വാധീനിക്കുന്നു? Read More »

കോവിഡാനന്തര ലോകത്ത് ബിസിനസ്സിൽ വിജയിക്കാൻ 7 ന്യൂജെൻ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ

Business Success Post Covid 19

ഈ കോവിഡ് 19 എന്ന മഹാമാരി ഏറ്റവും കൂടുതൽ നാശം വിതച്ച ഒരു മേഖലയാണ് വാണിജ്യ മേഖല. ഇനി ഈ കോവിഡ്‌ പ്രതിസന്ധി വിട്ടൊഴിഞ്ഞാലും ജനങ്ങളുടെ മനസ്സിൽ നിന്ന് അതിനെക്കുറിച്ചുള്ള ഭീതി വിട്ടൊഴിയാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട്‌ തന്നെ ഇനിയങ്ങോട്ട്‌ ബിസിനസ്സ്‌ മേഖലയിൽ പിടിച്ചു നിൽക്കണമെങ്കിൽ സംരംഭകർ കാലത്തിനനുസരിച്ച്‌ മാറേണ്ടതുണ്ട്‌. പഴയ പോലെ ഉൽപന്നങ്ങൾ മാർക്കറ്റിംഗ്‌ ചെയ്യുന്നതിനും, ഡെമോ കാണിക്കുന്നതിനും മറ്റും ഉപഭോക്താക്കളെ അവരുടെ വീടുകളിൽ ചെന്ന് കാണുക എന്നത്‌ പ്രായോഗികമല്ല. രോഗഭീതി മൂലം പലരും പുറത്തു

കോവിഡാനന്തര ലോകത്ത് ബിസിനസ്സിൽ വിജയിക്കാൻ 7 ന്യൂജെൻ മാർക്കറ്റിംഗ്‌ തന്ത്രങ്ങൾ Read More »

ഇന്ത്യയുടെ മുഖം മിനുക്കിയ സംരംഭക

Ambika Pillai

അനന്തപുരിയുടെ മടിത്തട്ടിൽ നിന്ന് ഫാഷൻ ലോകത്തിൻ്റെ നെറുകയിലേക്ക് ചുവടു വച്ച ബ്യൂട്ടി ബിസിനസ്‌ ടൈക്കൂൺ ആണ് അംബിക പിള്ള. ഹെയർ സ്റ്റൈലിസ്റ്റ്, മേക്കപ്പ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഇന്ത്യക്ക് അകത്തും പുറത്തും Advertising Campaigns, Catwalk Shows, Fashion Shows, Reality Shows തുടങ്ങിയവയിൽ സജീവസാന്നിധ്യം കൂടിയാണ് ഇവർ. നിരവധി ബോളിവുഡ്, ഹോളിവുഡ് താരങ്ങളുടെ പ്രിയങ്കരിയായ ഹെയർ സ്റ്റൈലിസ്റ്റ്…. പഠനത്തോടുള്ള വിരക്തിയാൽ സ്കൂൾ വിദ്യാഭ്യാസം പോലും ശരിക്ക് പൂർത്തിയാക്കാൻ കഴിയാതിരുന്ന ഒരു പെൺകുട്ടി. വേറൊന്നും ചെയ്യാൻ ഇല്ലാത്തതിനാൽ

ഇന്ത്യയുടെ മുഖം മിനുക്കിയ സംരംഭക Read More »