വായനാശീലം ഒരു സംരംഭകനെ എങ്ങനെ സ്വാധീനിക്കുന്നു?

Importance of Reading Books

ഇന്ന് നമുക്കിടയിൽ വായനാശീലമുള്ള സംരംഭകർ എത്ര പേരുണ്ട് എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം വളരെ തുച്ഛമായിരിക്കും.

അതിനുള്ള കാരണം ചോദിച്ചാൽ അവർ തിരിച്ചിങ്ങോട്ട് ചോദിക്കും – “ഈ തിരക്കിനിടക്ക് വായിക്കാനൊക്കെ എവിടെ സമയം?”

ഇതൊരു ശരിയായ നിലപാടല്ല.

Bill Gates, Elon Musk, Warren Buffet, Oprah Winfrey തുടങ്ങി ലോകത്തെ പ്രമുഖരായ ബിസിനസ്സുകാരുടെയെല്ലാം ശീലങ്ങളിൽ പൊതുവായി ഉള്ള ഒന്നാണ് വായന ശീലം. അവരുടെയെല്ലാം ജീവിതവിജയത്തിൽ വളരെ നിർണ്ണായകമായ സ്വാധീനം ചെലുത്തിയതും ഈ വായനാശീലമാണ്.

എങ്ങനെയാണ് ബിസിനസ്സുമായി യാതൊരു ബന്ധവും ഇല്ലാത്ത വായന അതിനെ ഇത്ര മാത്രം ബാധിക്കുന്നത്?എന്തുകൊണ്ടാണ് വായന ഒരു സംരഭകനെ ഇത്ര മാത്രം സ്വാധീനിക്കുന്നത്?

വായന കൊണ്ട് ഒരു സംരംഭകനിൽ ഉണ്ടാകുന്ന ഗുണങ്ങൾ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

1. Imparts Knowledge

ഒരു ബിസിനസ്സുകാരന്‍റെ ഏറ്റവും വലിയ ആയുധം എന്ന് പറയുന്നത് അറിവാണ്. അറിവിന്‌ ഏറ്റവും മികച്ചത് വായന ശീലവും. എന്തെങ്കിലും പുതിയതായി തുടങ്ങുന്നതിനു മുന്നേ അതിനെ കുറിച്ചുള്ള പൂർണമായ അറിവ് ആ മേഖലയിൽ നിങ്ങൾക്ക് മുൻ‌തൂക്കം നൽകും. വായിക്കുന്നതിലൂടെ തന്‍റെ സംരംഭത്തെക്കുറിച്ചും അതിനോടനുബന്ധിച്ച വസ്തുതകളെക്കുറിച്ചും ആഴത്തിൽ മനസിലാക്കാൻ നിങ്ങൾക്ക് സാധിക്കും. വായന നിങ്ങളുടെ ചുറ്റും നടക്കുന്ന കാര്യങ്ങളെ മനസ്സിലാക്കുന്നതിനോടൊപ്പം മാറ്റങ്ങളെ ഉൾക്കൊള്ളാനും സഹായിക്കും. അതു കൂടാതെ നിങ്ങൾക്ക് ഒരു open mind സൂക്ഷിക്കാൻ വായന സഹായിക്കും.

2. Boosts Self Confidence

വായിക്കുന്നതിലൂടെ നിങ്ങളുടെ മുന്നേ ഈ പാതയിൽ സഞ്ചരിച്ചവരുടെ അനുഭവങ്ങൾ നിങ്ങൾക്ക് നേടാനാകും. അതുകൊണ്ട് രണ്ട് ഗുണങ്ങൾ ഉണ്ട്. ഒന്ന്, നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കും. രണ്ട്, അവർക്ക് സംഭവിച്ച പിഴവുകൾ ആവർത്തിക്കാതിരിക്കാനും അവർ ചെയ്ത ബുദ്ധിപരമായ കാര്യങ്ങൾ മനസ്സിലാക്കാനും നമുക്ക് സാധിക്കും. ഈ രണ്ട് കാര്യങ്ങൾ നിങ്ങളുടെ വിജയത്തിൽ വഹിക്കുന്ന പങ്ക് ചെറുതായിരിക്കില്ല. നിങ്ങൾക്ക് ഇനി എന്ത് എന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവസ്ഥ ഒഴിവാക്കാനാകും. നിങ്ങൾ മാനസികമായി തളരുന്ന സാഹചര്യത്തിൽ നിങ്ങൾക്കതൊരു ആശ്വാസമായിരിക്കും.

3. Gives Clarity

വായിക്കുന്നതിലൂടെ നിങ്ങൾക്ക് മനുഷ്യരുടെ ചിന്തകളെ പറ്റിയും രീതികളെ പറ്റിയും കൂടുതൽ വ്യക്തത ലഭിക്കും. മറ്റുള്ള മനുഷ്യരുമായി ഇടപഴകാൻ വായനാ ശീലം നമ്മളെ ഒരുപാട് സഹായിക്കും. സൗഹൃദങ്ങളും ബന്ധങ്ങളും ഒരു ബിസിനസിന് എത്ര മാത്രം മുതൽക്കൂട്ടാണെന്ന് പ്രത്യേകം എടുത്ത് പറയണ്ടല്ലോ. അത് കൂടാതെ ഒരു തീരുമാനം മറ്റുള്ളവർ എങ്ങനെ ഉൾക്കൊള്ളും എന്ന് മുൻകൂട്ടി കണക്ക് കൂട്ടാൻ നിങ്ങൾക്ക് സാധിക്കും. അത് manipulate ചെയ്യാനും വേണ്ട വഴിക്ക് ഗതിതിരിച്ചു വിടാനും കഴിയും.

4. Helps in setting Vision & Goals

വായന നിങ്ങൾക്ക് ഒരുപോലെ ഉൾക്കാഴ്ചയും ദീർഘവീക്ഷണവും നൽകും. വായിക്കുന്ന ഒരു വ്യക്തിക്ക് ഏതൊരു സാഹചര്യവും വീക്ഷിക്കാനും പരിഹരിക്കാനും പ്രത്യേകം കഴിവുണ്ടാകും. നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് വായനയിലൂടെ ലഭിക്കും. അത് സാഹചര്യങ്ങളെ നിങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ സഹായിക്കും. ഉദാഹരണത്തിന്, സ്റ്റോക്ക് മാർക്കറ്റിനെ പറ്റിയുള്ള കൃത്യമായ ധാരണ ഉണ്ടെങ്കിൽ നഷ്ടം വരുന്നതിനു മുന്നേ നിങ്ങൾക്ക് ഷെയറുകൾ വിറ്റഴിക്കാൻ സാധിക്കും.

5. Improves Communication Skills

വായന കൊണ്ട് നിങ്ങളുടെ language and communication Skills ഒരുപാട് വർദ്ധിക്കും. ഒരു ബിസിനസ്സിൽ communication skillന്‍റെ പ്രാധാന്യം പ്രത്യേകിച്ചു പറയണ്ടല്ലോ. Clientനെ കാണുന്നതും, Business മീറ്റിംഗുകളിൽ പങ്കെടുക്കുന്നതും, ബിസിനസ് ഡീലുകൾ ഒത്തുതീർപ്പാക്കുന്നതും എന്ന് തുടങ്ങി ഒരു ബിസിനസ്സുകാരന്‌ ഏറ്റവും വേണ്ടത്‌ ആശയവിനിമയ പാടവമാണ്‌. വായനയിലൂടെ നിങ്ങളുടെ ഭാഷ ശുദ്ധമാകും. സംസാരത്തിലും എഴുത്തിലും ഒരു ശക്തമായ വ്യക്തിത്വം നിങ്ങൾക്ക് പ്രകടിപ്പിക്കാൻ സാധിക്കും.

6. Gives Challenges

വായിക്കുന്നതിലൂടെ നിങ്ങൾ സ്വയം വെല്ലുവിളികൾ സൃഷ്ടിക്കുകയാണ് ചെയ്യുക. ഏതൊരു സംരംഭകനും വീഴ്ച്ചക്ക്‌ കാരണം ആകുന്നത് സ്വന്തം idea യിൽ ഉള്ള അമിതമായ വിശ്വാസം ആണ്. അവർ അതിന്‍റെ പോരായ്മകളോ അത് നേരിടാൻ പോകുന്ന പ്രശ്നങ്ങളെയോ കുറിച്ച് ചിന്തിക്കാൻ മറക്കുന്നു. വായന അതിന്‍റെ ശരി തെറ്റുകൾക്കപ്പുറം അതിന്‍റെ ദൂഷ്യവും ഗുണങ്ങളും കൂടി കാണാൻ സഹായിക്കും. അത്‌ നിങ്ങളെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കാൻ പ്രാപ്തനാക്കും.

സംരംഭകർക്ക് നല്ല ആശയങ്ങളും ആത്മവിശ്വാസവും പകർന്ന് നൽകുന്ന ധാരാളം പുസ്തകങ്ങൾ ഓൺലൈനിലും മറ്റും ലഭ്യമാണ്. ബിസിനസ്സിൽ വെന്നിക്കൊടി പാറിച്ച വ്യക്തികളുടെ ആത്മകഥകളും അനുഭവങ്ങളും ഇന്ന് പുസ്തകരൂപത്തിൽ ധാരാളമായി പുറത്തിറങ്ങുന്നുണ്ട്. അതിൽ ചിലതെങ്കിലും സംഘടിപ്പിച്ച് വായിക്കാൻ ശ്രമിക്കുക. എത്ര തിരക്കുണ്ടെങ്കിലും വായനക്കായി അല്പം സമയം കണ്ടെത്തുക. എല്ലാ ദിവസവും കുറച്ചു സമയം, കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും, വായനക്കായി നീക്കിവെക്കുക.

ആ ഒരു മണിക്കൂർ ഒരു പാഴ്‌ച്ചെലവായി കാണേണ്ടതില്ല. നിങ്ങളുടെ ബിസിനസ്സിൻ്റെ വളർച്ചക്ക് വേണ്ടിയുള്ള ചെറിയൊരു investment ആയി മാത്രം കണ്ടാൽ മതി.

© ഡോ. കെ.പി നജീമുദ്ദീൻ

#dr_kp_najeemudeen #productdesign #businesssuccesstips #Business_Management #customerrelationshipmanagement #management #entrepreneur #entrepreneurship #startup #business #success #stories #digitalmarketing #onlinemarketing #socialmediamarketing

Share