Blog

Work from Home (WFH) Employee Motivation

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന (Work from Home) ജീവനക്കാരെ എങ്ങനെ നിയന്ത്രിക്കാം?

ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ പല സ്ഥാപനങ്ങളിലെയും ജീവനക്കാർ വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന നിങ്ങളുടെ ജീവനക്കാരെ നിങ്ങളുടെ വീട്ടിലിരുന്നുകൊണ്ട് നിയന്ത്രിക്കുക എന്നത് വളരെ ശ്രമകരമാണ്. ഈ പ്രതിസന്ധിയെ മറികടക്കാൻ ഇതാ 5 മാർഗ്ഗങ്ങൾ. 1. Have a daily Check-In & Check-Out System ദിവസവും രാവിലെ ജോലി തുടങ്ങുമ്പോഴും വൈകീട്ട് ...
Imitation and Consumer Behaviour

ആളുകളുടെ അനുകരണശീലത്തെ എങ്ങനെ ബിസിനസ്സാക്കി മാറ്റാം?

മനുഷ്യർ പൊതുവെ അനുകരണശീലമുള്ളവരാണ്. വേഷത്തിലും ഭാവത്തിലും സംസാരത്തിലും എന്തിന്, ഉപയോഗിക്കുന്ന വസ്തുക്കളിൽ പോലും മറ്റുള്ളവരെ അനുകരിക്കാനുള്ള ത്വരയുള്ളവരാണ് നമ്മൾ. പൊതുവെ മൂന്ന് തരം ആളുകളെയാണ് നമ്മൾ കൂടുതലായി അനുകരിക്കാറുള്ളത്. 1. The Closest ആളുകൾക്ക് പൊതുവെ അവരുമായി വളരെയധികം അടുപ്പമുള്ള ആളുകളെ അനുകരിക്കാനുള്ള പ്രവണത വളരെ കൂടുതലായിരിക്കും. കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളെ അനുകരിക്കുന്നതും, ആളുകൾ അവരുടെ ...
Diderot Effect Dennis Diderot

‘ഡിറ്ററോട്ട് ഇഫക്ട് (Diderot Effect)’ എന്ന് കേട്ടിട്ടുണ്ടോ?

ഫ്രഞ്ച് തത്വചിന്തകനായ ഡെന്നിസ് ഡിറ്ററോട്ട് (Dennis Diderot) തൻ്റെ ആയുസ്സിൻ്റെ ഒരു വലിയ ഭാഗവും കടുത്ത ദാരിദ്ര്യത്തിലാണ് കഴിച്ചുകൂട്ടിയത്. എൻസൈക്ലോപീഡിയ എന്ന ബൃഹദ് ഗ്രന്ഥപരമ്പരയുടെ ഉപജ്ഞാതാക്കളിലൊരാളായിരുന്നിട്ട് പോലും അതിൽ നിന്ന് കാര്യമായൊന്നും സമ്പാദിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. സ്വന്തം മകളുടെ വിവാഹച്ചടങ്ങുകൾക്ക് പോലും പണം കണ്ടെത്താൻ കഴിയാതെ നട്ടം തിരിയുകയായിരുന്നു ആ പാവം മനുഷ്യൻ. എന്നാൽ, 1765 ...
How to make Work from Home more productive?

Work from Home – എങ്ങനെ പ്രൊഡക്ടിവിറ്റി കൂട്ടാം?

ഇപ്പോൾ വർക്ക് ഫ്രം ഹോം ഒരു ട്രെന്ഡായിക്കൊണ്ടിരിക്കുകയാണല്ലോ? വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പലപ്പോഴും ശ്രദ്ധ മറ്റുകാര്യങ്ങളിലേക്ക് വഴുതിപ്പോകാനും ജോലിയിലുള്ള താല്പര്യം കുറയാനും സാധ്യതയുണ്ട്. വീട്ടിലിരുന്ന് ജോലിചെയ്യുമ്പോൾ പ്രൊഡക്ടിവിറ്റി കൂട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ. 1. Establish a morning routine ഓഫീസിലേക്ക് പോകേണ്ടതില്ലെന്ന് കരുതി രാവിലെ മടി പിടിച്ച് കിടന്നുറങ്ങരുത്. കഴിവതും നേരത്തെ ഉണരുക. ജീവിതത്തിന് ഒരു ...
How to reduce high employee turnover in your company?

ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് എങ്ങനെ തടയാൻ സാധിക്കും?

നിങ്ങളുടെ സ്ഥാപനത്തിൽ ജീവനക്കാരുടെ കൊഴിഞ്ഞു പോക്ക് (Employee Turnover) വളരെ കൂടുതലാണോ? ജോലിക്ക് ചേർന്ന് അധികം താമസിയാതെ അവരിൽ പലരും രാജി വെച്ച് പുറത്ത് പോകുന്നുണ്ടോ? എങ്കിൽ കുഴപ്പം അവരുടേതല്ല, നിങ്ങളുടേതാണ്. ഇനി പറയുന്ന കാര്യങ്ങൾ ചെയ്‌താൽ ഈ കൊഴിഞ്ഞു പോക്കിന് വലിയ ഒരളവോളം കടിഞ്ഞാണിടാൻ സാധിക്കും. 1. Pay them well ഓരോ ജീവനക്കാരനും ...
Wrigley's Chewing Gum William Wrigley Jr

Wrigleys Chewing Gum – സോപ്പ് കമ്പനിയിൽ നിന്നൊരു ലോകോത്തര ബ്രാൻഡ് രൂപം കൊണ്ട കഥ

പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ തുടക്കം തൊട്ടേ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ച്യൂയിങ്ങ് ഗം പ്രചാരത്തിലുണ്ടായിരുന്നു. അന്ന് പക്ഷെ വെറുതെ മുഖവ്യായാമത്തിന് മാത്രമുപകരിക്കുന്ന, പ്രത്യേകിച്ച് രുചിക്കൂട്ടുകളൊന്നും ചേർക്കാത്ത ബ്ലാൻഡ് റെസിൻസ് കൊണ്ടുണ്ടാക്കിയ ച്യുയിങ്ങ് ഗമ്മുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. പക്ഷേ ലോകത്താദ്യമായി ചിക്ലെ കൊണ്ടുണ്ടാക്കിയ വ്യത്യസ്ത രുചികളിലുള്ള ച്യൂയിങ്ങ് ഗം അവതരിപ്പിച്ചത് Wrigley Company ആണ്. സ്പിയർമൈൻറ്, ജ്യൂസിഫ്രൂട്ട് തുടങ്ങിയ ഫ്‌ളേവറുകളിലൂടെ ച്യൂയിങ്ങ് ...
Paper Clip Strategy Trent Dyrsmid

എന്താണ് ‘പേപ്പർ ക്ലിപ് സ്ട്രാറ്റജി’ (Paper Clip Strategy)..?

കാനഡയിലെ വാൻകൂവറിലുള്ള മെറിൽ ലിഞ്ച് (Merill Lynch) ബാങ്ക് അബട്സ്ഫോർഡ് എന്ന കുഗ്രാമത്തിൽ ജനിച്ചുവളർന്ന് ചില്ലറ സ്റ്റോക്ക് ബ്രോക്കിങ് ജോലികളും മറ്റുമായി കഴിഞ്ഞുകൂടിയിരുന്ന ട്രെൻറ്റ് ഡിസ്‌മിഡ്‌ (Trent Dyrsmid) എന്ന ഇരുപത്തിമൂന്നുകാരനെ തങ്ങളുടെ റീട്ടെയിൽ ടീമിലേക്കെടുത്ത വിവരമറിഞ്ഞപ്പോൾ പലരും മൂക്കത്ത് വിരൽ വെച്ച് നിന്നു പോയി. അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്‌? അവർ പരസ്പരം ചോദിച്ചു ...
First Maruti Car in India

മാരുതി 800 – പാവങ്ങളുടെ കാർ പിറവികൊണ്ട കഥ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏതാണ്ട് നാൽപ്പത് വർഷത്തോളം റോഡുകൾ അടക്കിവാണിരുന്നത് മൂന്ന് കാർ കമ്പനികളായിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സ്, പ്രീമിയർ ഓട്ടോമൊബൈൽസ്, സ്റ്റാൻഡേർഡ് മോട്ടോർ കമ്പനി എന്നിവയായിരുന്നു ആ മൂന്ന് കമ്പനികൾ. യഥാക്രമം അംബാസഡർ, പ്രീമിയർ പദ്‌മിനി, സ്റ്റാൻഡേർഡ് ഹെറാൾഡ് എന്നീ കാറുകളാണ് ഇവർ വിപണിയിലിറക്കിയിരുന്നത്. അംബാസഡർ തറവാടികളുടെയും, പ്രീമിയർ പദ്‌മിനി എക്സിക്യൂട്ടീവ് ക്ളാസിൻ്റെയും, ഹെറാൾഡ് അക്കാലത്തെ ഫ്രീക്കന്മാരുടെയും ...
Importance of Value Statement for a Company

നിങ്ങളുടെ കമ്പനിക്ക് ഒരു എഴുതിവെക്കപ്പെട്ട മൂല്യം (Value Statement) ഉണ്ടോ?

കഴിഞ്ഞ 25 വർഷത്തെ ബിസിനസ്സ് ചരിത്രത്തെ ആസ്പദമാക്കി ഈയിടെ നടന്ന ഒരു പഠനത്തിലൂടെ കണ്ടെത്തിയത് വളരെ അർത്ഥവത്തായ ഒരു കാര്യമാണ്. തങ്ങളുടെ ബിസിനസ്സ് മൂല്യങ്ങളും തത്വങ്ങളും കൃത്യമായി രേഖപ്പെടുത്തിവെക്കുകയും അത് തങ്ങളുടെ ജീവനക്കാരെ വേണ്ട രീതിയിൽ ബോധ്യപ്പെടുത്തുകയും ചെയ്ത കമ്പനികൾ കഴിഞ്ഞ 25 വർഷത്തിനിടെ അതേ രംഗത്ത് പ്രവർത്തിക്കുന്ന മറ്റു കമ്പനികളെ അപേക്ഷിച്ച് 700 ശതമാനം ...
Lessons from a Samosa Seller

ഒരു സമോസ കച്ചവടക്കാരൻ പഠിപ്പിക്കുന്ന ബിസിനസ്സ് പാഠങ്ങൾ

ഡൽഹിയിൽ ഒരു വലിയ മൾട്ടിനാഷണൽ കമ്പനിയുടെ നേരെ എതിർവശത്തായി ഒരാൾ ഒരു ചെറിയ ചായക്കട നടത്തിയിരുന്നു. സമോസയായിരുന്നു ആ കടയിലെ മുഖ്യ ആകർഷണം. രുചികരമായ ആ സമോസ കഴിക്കാൻ ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ അവിടേക്ക് എത്തുമായിരുന്നു. പ്രസ്തുത കമ്പനിയിലെ ജീവനക്കാർ പോലും ഓഫീസിൽ ക്യാന്റീൻ ഉണ്ടായിരിക്കെത്തന്നെ ടീ ബ്രേക്കിന് ആ കടയിൽ പോയായിരുന്നു ചായയും ...
Marketing Team Island Method Assembly Line Method

Island Method & Assembly Line Method – നിങ്ങളുടെ മാർക്കറ്റിംഗ് ടീമിനെ നിയന്ത്രിക്കാൻ ഇതാ 2 പുതിയ വഴികൾ.

Island Method, Assembly Line Method എന്നീ വാക്കുകൾ നിങ്ങൾ മുമ്പെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു ബിസിനസ്സ്‌ സ്ഥാപനത്തിനകത്ത്‌ സെയിൽസ്‌ ടീമിൻ്റെ പ്രവർത്തനങ്ങളെ ക്രോഡീകരിക്കുന്നതിനുപയോഗിക്കുന്ന വ്യത്യസ്ഥമായ രണ്ട്‌ ശൈലികളാണ്‌ ഇവ രണ്ടും. നിങ്ങൾക്ക്‌ സ്വന്തമായൊരു ബിസിനസ്സ്‌ സംരഭമുണ്ടോ? അതിലേക്ക്‌ ഉപഭോക്താക്കളെ ആകർഷിക്കുവാനും വിൽപന വർദ്ധിപ്പിക്കുവാനും വേണ്ടി ഒരു സെയിൽസ്‌ ടീമുണ്ടോ? എങ്കിൽ ഈ പറഞ്ഞതിൽ ഏതെങ്കിലും ഒരു ...
Business Ethics

ബിസിനസ്സിൽ നന്മയാണ്‌ യഥാർത്ഥ മൂലധനം

ഒരാൾ ഒരു ഫ്രൂട്ട്‌ കടയിലേക്ക്‌ കയറിവന്ന് ആപ്പിളിന്‌ വില ചോദിച്ചു. “180 രൂപ.” കടക്കാരൻ പറഞ്ഞു. അതിനിടയിൽ പർദ്ധ ധരിച്ച ഒരു സ്ത്രീ ആ കടയിലേക്ക് വന്നു കടക്കാരനോട് ചോദിച്ചു. “ഒരു കിലോ ആപ്പിൾ എന്താണ് വില?” കടക്കാരൻ പറഞ്ഞു,“120 രൂപ.” അത് കേട്ടപ്പോൾ നേരത്തെ അവിടെയുണ്ടായിരുന്ന ആൾ കടക്കാരനെ ദേഷ്യത്തോടെ തുറിച്ചു നോക്കി. ആ ...